പെരുമ്പാവൂര്‍: നഗരത്തിലെ തകര്‍ന്ന റോഡുകള്‍ നന്നാക്കാത്തതില്‍ പ്രതിഷേധിച്ച് എല്‍.ഡി.എഫ് കൗണ്‍സിലര്‍മാര്‍ മുനിസിപ്പല്‍ സെക്രട്ടറിയെ ഉപരോധിച്ചു.
കാളച്ചന്ത, തൊട്ടുങ്ങല്‍, പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ്, ജി.കെ. പിള്ള, പച്ചക്കറി മാര്‍ക്കറ്റ് ഉൾപ്പെടെ നഗരത്തിലെ പ്രധാന ഇടറോഡുകളും വിവിധ വാര്‍ഡുകളിലെ പ്രധാന റോഡുകളും തകർന്നിട്ട് മാസങ്ങള്‍ പിന്നിട്ടിട്ടും നന്നാക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു പ്രതിഷേധം.
കാളച്ചന്ത റോഡില്‍ വാഹനങ്ങള്‍ മറിഞ്ഞ് അപകടമുണ്ടായി. കോണ്ട്രാക്ടര്മാരുടെ യോഗം വിളിക്കാനും അടിയന്തരമായി റോഡ് പണി നടത്താനുമുള്ള നടപടി സ്വീകരിക്കാമെന്ന ഉറപ്പില്‍ സമരം അവസാനിപ്പിച്ചു. പ്രതിപക്ഷ കൗണ്‍സിലര്‍മാരായ സി.കെ. രൂപേഷ്കുമാര്‍, ജോണ്‍ ജേക്കബ്, പി.എസ്. അഭിലാഷ്, സതി ജയകൃഷ്ണന്, പി.എ. സിറാജ്, ലിസ ഐസക്, കെ.ബി. നൗഷാദ്, ലത സുകുമാരന്‍ എന്നിവര്‍ പങ്കെടുത്തു.
+ There are no comments
Add yours