കാപ്പ ചുമത്തി യുവാവിനെ നാട് കടത്തി

Estimated read time 1 min read

അങ്കമാലി: കുറുമശ്ശേരിയിൽ വച്ച് ഗുണ്ട നേതാവ് ‘വിനു വിക്രമൻ’ എന്നയാളെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ നിരവധി കൊലപാതകക്കേസുകളിലടക്കം പ്രതിയായ യുവാവിനെ കാപ്പ ചുമത്തി നാട് കടത്തി. പാറക്കടവ് വട്ടപ്പറമ്പ് മഴുവഞ്ചേരി വീട്ടിൽ റിജോയെയാണ് (29) കാപ്പ ചുമത്തി ഒരു വർഷത്തേക്ക് നാട് കടത്തിയത്. റൂറൽ ജില്ല പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ റേഞ്ച് ഡി.ഐ.ജി തോംസൺ ജോസിന്റെ ഉത്തരവിനെത്തുടർന്നാണ് നടപടി.

കഴിഞ്ഞ ഏഴ് വർഷത്തിനുള്ളിൽ അങ്കമാലി, ചെങ്ങമനാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ കൊലപാതകം, കൊലപാകത ശ്രമം കഠിന ദേഹോപദ്രവം തുടങ്ങി നിരവധി കുറ്റകൃത്യങ്ങളിൽ ഇയാൾ ഉൾപ്പെട്ടിട്ടുള്ളതായി പൊലീസ് പറഞ്ഞു.

You May Also Like

More From Author