കെ ഫൈ-കേരള വൈ ഫൈ ജില്ലയിൽ 221 ലൊക്കേഷനിൽ

Estimated read time 0 min read

കൊ​ച്ചി: കേ​ര​ളാ സ്റ്റേ​റ്റ് ഐ.​ടി മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പൊ​തു​ഇ​ട​ങ്ങ​ളി​ൽ സൗ​ജ​ന്യ വൈ​ഫൈ ല​ഭ്യ​മാ​ക്കു​ന്ന കെ ​വൈ​ഫൈ പ​ദ്ധ​തി പ്ര​കാ​രം നി​ല​വി​ൽ ജി​ല്ല​യി​ലെ 221 ലൊ​ക്കേ​ഷ​നു​ക​ളി​ൽ സൗ​ജ​ന്യ വൈ​ഫൈ സേ​വ​നം ല​ഭ്യ​മാ​കും. സം​സ്ഥാ​ന​മൊ​ട്ടാ​കെ 2023 പൊ​തു ഇ​ട​ങ്ങ​ളി​ലാ​ണ് സൗ​ജ​ന്യ വൈ​ഫൈ ല​ഭി​ക്കു​ന്ന​ത്. എ​ല്ലാ ജി​ല്ല​ക​ളി​ലെ​യും തെ​ര​ഞ്ഞെ​ടു​ത്ത പൊ​തു​ഇ​ട​ങ്ങ​ളി​ൽ സൗ​ജ​ന്യ വൈ​ഫൈ ല​ഭി​ക്കും. ബ​സ് സ്റ്റാ​ൻ​ഡു​ക​ൾ, ജി​ല്ലാ ഭ​ര​ണ​കേ​ന്ദ്ര​ങ്ങ​ൾ, പ​ഞ്ചാ​യ​ത്തു​ക​ൾ, പാ​ർ​ക്കു​ക​ൾ, പ്ര​ധാ​ന സ​ർ​ക്കാ​ർ ഓ​ഫി​സു​ക​ൾ, സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ൾ, കോ​ട​തി​ക​ൾ, ജ​ന​സേ​വ​ന കേ​ന്ദ്ര​ങ്ങ​ൾ തു​ട​ങ്ങി ജി​ല്ലാ ഭ​ര​ണ​കൂ​ടം തെ​ര​ഞ്ഞെ​ടു​ത്ത ഇ​ട​ങ്ങ​ളി​ൽ ആ​ണ് വൈ​ഫൈ സം​വി​ധാ​നം ന​ട​പ്പാ​ക്കു​ന്ന​ത്. സേ​വ​ന ദാ​താ​വാ​യ ബി.​എ​സ്.​എ​ൻ.​എ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. തീ​ര​ദേ​ശ മേ​ഖ​ല​യി​ലും സേ​വ​നം ല​ഭി​ക്കും.

ക​ണ​ക്ഷ​ൻ ല​ഭി​ക്കു​ന്ന​തി​ന്

കെ ​ഫൈ​യു​ടെ പ​രി​ധി​ക്കു​ള്ളി​ൽ എ​ത്തു​മ്പോ​ൾ വൈ​ഫൈ ഓ​ൺ ചെ​യ്ത്​ മൊ​ബൈ​ൽ ന​മ്പ​ർ കൊ​ടു​ത്ത്​ ലോ​ഗി​ൻ ചെ​യ്ത് അ​തി​വേ​ഗ ഇ​ൻ​റ​ർ​നെ​റ്റ് സം​വി​ധാ​നം ഉ​പ​യോ​ഗി​ക്കാം. കേ​ര​ള ഗ​വ​ണ്മെൻറ് വൈ​ഫൈ സെ​ല​ക്ട് ചെ​യ്ത​തി​ന് ശേ​ഷം കെ ​ഫൈ എ​ന്ന് സെ​ല​ക്ട് ചെ​യ്യു​മ്പോ​ള്‍ ലാ​ൻ​ഡി​ങ്ങ് പേ​ജി​ല്‍ മൊ​ബൈ​ൽ ന​മ്പ​ർ കൊ​ടു​ത്ത് ഒ.​ടി.​പി ജ​ന​റേ​റ്റ് ആ​കു​ക​യും വ​ൺ ജി.​ബി സൗ​ജ​ന്യ വൈ​ഫൈ ല​ഭി​ക്കു​ക​യും ചെ​യ്യും.

പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് മൊ​ബൈ​ലി​ലും ലാ​പ് ടോ​പ്പി​ലും സൗ​ജ​ന്യ​മാ​യി ദി​വ​സേ​ന ഒ​രു ജി​ബി വ​രെ 10 എം.​ബി.​പി.​എ​സ് വേ​ഗ​ത​യോ​ടു കൂ​ടി ഉ​പ​യോ​ഗി​ക്കാം. ഈ ​പ​രി​ധി ക​ഴി​ഞ്ഞാ​ൽ സ​ർ​ക്കാ​ർ നി​ശ്ച​യി​ക്കു​ന്ന നി​ര​ക്കി​ൽ റീ​ചാ​ർ​ജ് കൂ​പ്പ​ൺ/​വൗ​ച്ച​ർ ഉ​പ​യോ​ഗി​ച്ച് വൈ ​ഫൈ സേ​വ​നം തു​ട​ർ​ന്നും ഉ​പ​യോ​ഗി​ക്കാം. എ​ന്നാ​ൽ വ​ൺ ജി​ബി ഡാ​റ്റ പ​രി​ധി ക​ഴി​ഞ്ഞാ​ലും സ​ർ​ക്കാ​ർ സേ​വ​ന​ങ്ങ​ൾ പ​രി​ധി​യി​ല്ലാ​തെ സൗ​ജ​ന്യ​മാ​യി ത​ന്നെ ല​ഭി​ക്കും.

ഓ​രോ കേ​ന്ദ്ര​ത്തി​ലും തു​ട​ക്ക​ത്തി​ൽ ര​ണ്ട് വൈ ​ഫൈ ആ​ക്സ​സ്സ് പോ​യ​ന്റു​ക​ളും 10 എം.​ബി.​പി.​എ​സ് ബാ​ൻ​ഡ് വി​ഡ്ത്തു​മാ​ണ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ഉ​പ​യോ​ഗം വി​ല​യി​രു​ത്തി​യ ശേ​ഷം പി​ന്നീ​ട് ഇ​ത്​ വ​ർ​ധി​പ്പി​ക്കും. ഒ​രേ സ​മ​യം ഒ​രു ഹോ​ട്ട് സ്പോ​ട്ടി​ൽ നി​ന്നും 100 പേ​ർ​ക്ക് ഉ​പ​യോ​ഗി​ക്കാ​വു​ന്ന രീ​തി​യി​ലാ​ണ് ക്ര​മീ​ക​ര​ണം. സം​സ്ഥാ​ന ഡാ​റ്റ സെ​ന്റ​റി​ൽ ല​ഭ്യ​മാ​ക്കി​യ എ​ല്ലാ സ​ർ​ക്കാ​ർ വെ​ബ്സൈ​റ്റു​ക​ളും മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​നു​ക​ളും പ​രി​ധി ഇ​ല്ലാ​തെ ല​ഭി​ക്കും. വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ൾ, ടി​ക്ക​റ്റ് ബു​ക്കി​ങ്, ഹോ​ട്ട​ൽ സം​ബ​ന്ധ​മാ​യ വി​വ​ര​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യും ല​ഭി​ക്കും. വ്യ​ത്യ​സ്ത ഓ​പ്പ​റേ​റ്റി​ങ് സി​സ്റ്റ​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മൊ​ബൈ​ൽ പ്ലാ​റ്റ്ഫോ​മു​ക​ൾ / ലാ​പ്ടോ​പ്പ് ഉ​പ​ക​ര​ണ​ങ്ങ​ളി​ൽ വ​യ​ർ​ലെ​സ് ആ​ക്സ​സ് ല​ഭ്യ​മാ​ണ്. സൗ​ജ​ന്യ വൈ​ഫൈ​യി​ലേ​ക്ക് ലോ​ഗി​ൻ ചെ​യ്യാ​ന്‍ ല​ളി​ത​വും ഉ​പ​ഭോ​ക്തൃ സൗ​ഹൃ​ദ​വു​മാ​യ ഇ​ന്റ​ർ​ഫേ​സ് ന​ൽ​കി​യി​ട്ടു​ണ്ട്. ടോ​ൾ ഫ്രീ ​ന​മ്പ​ർ പി​ന്തു​ണ​യോ​ടെ ഹെ​ൽ​പ്​ ഡെ​സ്ക് ല​ഭ്യ​മാ​ണ്. കൂ​ടാ​തെ, സേ​വ​ന​ത്തി​ന്റെ ല​ഭ്യ​ത​യും ഗു​ണ​നി​ല​വാ​ര​വും അ​വ​ലോ​ക​നം ചെ​യ്യു​ന്ന​തി​നു​ള്ള നി​രീ​ക്ഷ​ണ സം​വി​ധാ​ന​വു​മു​ണ്ട്.

സം​സ്ഥാ​ന​ത്തൊ​ട്ടാ​കെ ഒ​രേ​സ​മ​യം 1,00,000 ല​ധി​കം ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് പ​ബ്ലി​ക് വൈ​ഫൈ​യി​ലൂ​ടെ സേ​വ​ന​ങ്ങ​ള്‍ ല​ഭി​ക്കും. പ്ര​തി​ദി​നം ശ​രാ​ശ​രി 40,000 സ​ന്ദ​ർ​ശ​ക​ർ ഈ ​സേ​വ​നം ഉ​പ​യോ​ഗി​ക്കു​ന്നു. ഡാ​റ്റ ചാ​ർ​ജു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട സു​സ്ഥി​ര​ത​യാ​ണ് പ്രോ​ജ​ക്ടി​ന്റെ പ്ര​ത്യേ​ക​ത. ഡാ​റ്റ ഉ​പ​യോ​ഗ​ത്തി​നാ​യു​ള്ള ഭാ​വി​യി​ലെ വി​ല​വ​ർ​ധ​ന​വി​നെ​തി​രാ​യ നി​യ​ന്ത്ര​ണ സം​വി​ധാ​ന​മാ​യി പ്രോ​ജ​ക്ട്​ പ്ര​വ​ർ​ത്തി​ക്കു​ന്നു. നി​ല​വി​ലെ ഹോ​ട്ട്സ്പോ​ട്ടു​ക​ളി​ൽ ഉ​പ​യോ​ക്താ​ക്ക​ളു​ടെ എ​ണ്ണ​ത്തി​ലു​ണ്ടാ​കു​ന്ന വ​ർ​ധ​ന​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ബാ​ൻ​ഡ്‌ വി​ഡ്‌​ത്തും ആ​ക്‌​സ​സ്സ് പോ​യി​ന്റു​ക​ളു​ടെ എ​ണ്ണ​വും അ​ന്തി​മ​മാ​ക്കും.

കെ ​ഫൈ

ഇ​ന്റ​ർ​നെ​റ്റ് അ​വ​കാ​ശ​മാ​ക്കു​ക എ​ന്ന ന​യ​ത്തി​ന്റെ​യും സ​ർ​ക്കാ​ർ സേ​വ​ന​ങ്ങ​ൾ കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​വും ആ​യാ​സ​ര​ഹി​ത​വും ആ​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യും സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കു​ന്ന സൗ​ജ​ന്യ വൈ​ഫൈ പ​ദ്ധ​തി​യാ​ണ് കെ ​ഫൈ. വി​വ​ര സാ​ങ്കേ​തി​ക വി​ദ്യ​യു​ടെ ഗു​ണ​ഫ​ല​ങ്ങ​ൾ​ക്കൊ​പ്പം വി​വി​ധ സ​ർ​ക്കാ​ർ സേ​വ​ന​ങ്ങ​ളും വി​വ​ര​ങ്ങ​ളും അ​നു​ബ​ന്ധ​കാ​ര്യ​ങ്ങ​ളും തി​ക​ച്ചും സു​താ​ര്യ​വും അ​നാ​യാ​സ​വു​മാ​യി ജ​ന​ങ്ങ​ൾ​ക്ക് ല​ഭ്യ​മാ​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്.

You May Also Like

More From Author