കല്ലേലിമേട്ടിലെയും മണികണ്ഠൻചാലിലെയും പട്ടയ നടപടികൾക്ക് തുടക്കം

Estimated read time 1 min read

കോ​ത​മം​ഗ​ലം: ക​ല്ലേ​ലി​മേ​ട്ടി​ലെ​യും മ​ണി​ക​ണ്ഠ​ൻ ചാ​ലി​ലെ​യും പ​ട്ട​യ ന​ട​പ​ടി​ക​ൾ​ക്ക് തു​ട​ക്ക​മാ​യി. 1983-84 കാ​ല​ത്ത് ന​ട​ത്തി​യ റ​വ​ന്യൂ വ​നം വ​കു​പ്പ് സം​യു​ക്ത പ​രി​ശോ​ധ​ന ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ട​വ​ർ​ക്കും ഭൂ​മി കൈ​മാ​റി കി​ട്ടി​യ​വ​ർ​ക്കും റ​വ​ന്യൂ ഭൂ​മി കൈ​വ​ശം വെ​ച്ച​വ​ർ​ക്കു​മാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ പ​ട്ട​യം അ​നു​വ​ദി​ക്കു​ന്ന​ത്.

ക​ല്ലേ​ലി​മേ​ട്, മ​ണി​ക​ണ്ഠ​ൻ ചാ​ൽ പ്ര​ദേ​ശ​ത്ത് 800ഓ​ളം കു​ടും​ബ​ങ്ങ​ൾ​ക്ക് പ​ട്ട​യം ന​ൽ​കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ​ക്കാ​ണ് തു​ട​ക്ക​മാ​യ​ത്. വ​നം, റ​വ​ന്യൂ വ​കു​പ്പു​ക​ളു​ടെ സം​യു​ക്ത പ​രി​ശോ​ധ​ന ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ട​വ​രും അ​വ​രി​ൽ നി​ന്ന് ഭൂ​മി കൈ​മാ​റി കി​ട്ടി​യ​വ​രും കോ​ത​മം​ഗ​ലം ഭൂ​മി പ​തി​വ് സ്പെ​ഷ്യ​ൽ ഓ​ഫി​സി​ൽ ര​ണ്ടാം ന​മ്പ​ർ ഫോ​റ​ത്തി​ൽ അ​പേ​ക്ഷ ന​ൽ​ക​ണം. അ​പേ​ക്ഷ​യു​ടെ പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​ക്കി ര​ണ്ടാ​ഴ്ച​ക്കു​ള്ളി​ൽ പ്ര​ദേ​ശ​ത്തെ സ​ർ​വേ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്കും.

പ​ട്ട​യ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി ക​ല്ലേ​ലി​മേ​ട്ടി​ലും മ​ണി​ക​ണ്ഠ​ൻ ചാ​ലി​ലും ചേ​ർ​ന്ന ജ​ന​കീ​യ സ​ദ​സു​ക​ൾ ആ​ന്റ​ണി ജോ​ൺ എം.​എ​ൽ.​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് കാ​ന്തി വെ​ള്ള​ക്ക​യ്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

You May Also Like

More From Author