ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ യുവാവ് കുഴഞ്ഞു വീണ് മരിച്ചു

Estimated read time 1 min read

അങ്കമാലി: ജിമ്മിൽ വ്യായാമം ചെയ്തു കൊണ്ടിരിക്കെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് കുഴഞ്ഞു വീണ യുവാവ് മരിച്ചു. അങ്കമാലി അങ്ങാടിക്കടവ് ‘അശ്വതി ഭവൻ’ വീട്ടിൽ പരേതനായ സുരേന്ദ്രന്റെ (കേരള പൊലീസ്) മകൻ പി.എസ്. സുനീഷാണ് (37) മരിച്ചത്.

ബുധനാഴ്ച രാവിലെ പട്ടണത്തിലെ ജിമ്മിലായിരുന്നു സംഭവം. ഉടനെ അങ്കമാലി എൽ.എഫ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. കാക്കനാട് ഇൻഫോപാർക്കിലെ ഐ.ടി കമ്പനി ജീവനക്കാരനാണ്.

അമ്മ: സുകുമാരി (റിട്ട. പഞ്ചായത്ത് സെക്രട്ടറി). ഭാര്യ: അമ്പിളി (മേതല ഓലക്കായം കുടുംബാംഗം). മക്കൾ: നക്ഷത്ര, ഈശ്വർ (വിദ്യാർഥികൾ). മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ് മോർട്ടം നടത്തിയ ശേഷം വീട്ടുവളപ്പിൽ സംസ്കരിച്ചു.

You May Also Like

More From Author