മുക്കുപണ്ടം പണയംവെച്ച് പണം തട്ടിയ രണ്ടുപേർ പിടിയിൽ

Estimated read time 0 min read

കൊ​ച്ചി: ചേ​രാ​ന​ല്ലൂ​രി​ലെ കെ.​എ​സ്.​എ​ഫ്.​ഇ​യി​ൽ പ​ല​ത​വ​ണ​യാ​യി മു​ക്കു​പ​ണ്ടം പ​ണ​യം​വെ​ച്ച് പ​ണം ത​ട്ടി​യ ര​ണ്ടു​പേ​ർ പി​ടി​യി​ൽ. മ​ഞ്ഞു​മ്മ​ൽ സ്വ​ദേ​ശി​യാ​യ മ​ന​ക്ക​പ​റ​മ്പി​ൽ വീ​ട്ടി​ൽ രേ​ഖ (45), തൃ​പ്പൂ​ണി​ത്തു​റ തെ​ക്കും​ഭാ​ഗം ഗ​ണേ​ഷ് ഭ​വ​നി​ൽ ജ​യ് ഗ​ണേ​ഷ് (42) എ​ന്നി​വ​രാ​ണ് ചേ​രാ​ന​ല്ലൂ​ർ പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

നേ​ര​ത്തേ സ്വ​ർ​ണ​പ്പ​ണി​ക്കാ​ര​നും നി​ല​വി​ൽ ജി​ല്ല​യി​ലെ വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളി​ൽ സ്വ​ർ​ണ​ത്തി​ന്‍റെ നി​ല​വാ​രം പ​രി​ശോ​ധി​ക്കു​ന്ന​യാ​ളു​മാ​ണ് ജ​യ് ഗ​ണേ​ഷ്. പ​ല​ത​വ​ണ​യാ​യി 600 ഗ്രാം ​മു​ക്കു​പ​ണ്ടം പ​ണ​യം​വെ​ച്ച് 32 ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ ത​ട്ടി​പ്പാ​ണ് ന​ട​ത്തി​യ​ത്.

ചെ​ന്നൈ​യി​ൽ അ​സ്സ​ൽ സ്വ​ർ​ണം എ​ന്ന് തോ​ന്നി​പ്പി​ക്കു​ന്ന ചെ​മ്പ് വ​ള​ക​ൾ ല​ഭി​ക്കു​മെ​ന്ന​റി​ഞ്ഞ് ഇ​വി​ട​ത്തെ വി​വി​ധ ജ്വ​ല്ല​റി​ക​ളി​ൽ​നി​ന്ന് സ്വ​ർ​ണം പൂ​ശി​യ ചെ​മ്പു​വ​ള​ക​ൾ വാ​ങ്ങു​ക​യാ​യി​രു​ന്നു. ചേ​രാ​ന​ല്ലൂ​രി​ൽ കെ.​എ​സ്.​എ​ഫ്.​ഇ​യി​ൽ ഇ​വ പ​ണ​യം​വെ​ച്ചു. പ​ല ത​വ​ണ​യാ​യി വ​ള​ക​ൾ മാ​ത്രം പ​ണ​യം​വെ​ക്കു​ന്ന​തി​ൽ സം​ശ​യം തോ​ന്നി​യ കെ.​എ​സ്.​എ​ഫ്.​ഇ മാ​നേ​ജ​ർ ചേ​രാ​ന​ല്ലൂ​ർ പൊ​ലീ​സി​ൽ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന്, എ​സ്.​എ​ച്ച്.​ഒ സൈ​ജു കെ. ​പോ​ളി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ത​ട്ടി​പ്പ്​ വെ​ളി​പ്പെ​ട്ട​ത്. ഒ​ന്നാം പ്ര​തി രേ​ഖ വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ൽ ത​ട്ടി​പ്പു​കേ​സി​ലെ പ്ര​തി​യാ​ണ്.

You May Also Like

More From Author