കുരുമുളക് സ്പ്രേ മുഖത്തടിച്ച് വ്യാപാരിയുടെ കൈയിൽ നിന്ന് പണം തട്ടാൻ ശ്രമം

Estimated read time 0 min read

പ​ട്ടി​മ​റ്റം: കു​രു​മു​ള​ക് സ്പ്രേ ​മു​ഖ​ത്തേ​ക്ക് അ​ടി​ച്ച് വ്യാ​പാ​രി​യു​ടെ ക​യ്യി​ൽ നി​ന്ന് പ​ണം ത​ട്ടാ​ൻ ശ്ര​മം. തി​ങ്ക​ളാ​ഴ്ച രാ​ത്രി 8.30നാ​ണ് സം​ഭ​വം. പ​ട്ടി​മ​റ്റം കൃ​ഷ്ണ ലോ​ട്ട​റി സ്ഥാ​പ​ന ഉ​ട​മ​യാ​യ വി​ജി സ​ഞ്ജ​യ​ന്‍റെ നേ​രെ​യാ​ണ് ആ​ക്ര​മ​ണം.

രാ​ത്രി​യി​ൽ ക​ട പൂ​ട്ടി​യ ശേ​ഷം മു​ൻ ഫെ​ഡ​റ​ൽ ബാ​ങ്കി​നോ​ട് ചേ​ർ​ന്ന സ്ഥ​ല​ത്ത് പാ​ർ​ക്ക് ചെ​യ്തി​രു​ന്ന വാ​ഹ​ന​ത്തി​ലേ​ക്ക് പോ​കു​മ്പോ​ൾ മു​ഖം​മൂ​ടി ധ​രി​ച്ച​യാ​ൾ പു​റ​കി​ലൂ​ടെ വ​ന്ന്​ ക​യ്യി​ൽ ഉ​ണ്ടാ​യി​രു​ന്ന ബാ​ഗ് ത​ട്ടി​പ്പ​റി​ക്കാ​ൻ ശ്ര​മി​ക്കു​ക​യും കു​രു​മു​ള​ക് സ്പ്രേ ​മു​ഖ​ത്തേ​ക്ക് അ​ടി​ക്കു​ക​യും ചെ​യ്തു.

ബ​ഹ​ളം വ​ച്ച​തോ​ടെ പ്ര​തി ഓ​ടി ര​ക്ഷ​പ്പെ​ട്ടു. പ​ട്ടി മ​റ്റ​ത്തെ കി​റ്റ​ക്സി​ന്റെ അ​ന്ന ഷോ​റൂ​മി​നോ​ട് ചേ​ർ​ന്നു​ള്ള ഭാ​ഗ​ത്തു​നി​ന്ന് സി.​സി.​ടി.​വി ദൃ​ശ്യം ല​ഭി​ച്ച​ങ്കി​ലും മു​ഖം​മൂ​ടി ധ​രി​ച്ച​യാ​ളെ തി​രി​ച്ച​റി​യാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല.

അ​ന്ത​ർ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ യാ​തൊ​രു മാ​ന​ദ​ണ്ഡ​വും കൂ​ടാ​തെ താ​മ​സി​ക്കു​ന്ന​താ​യും ഇ​ങ്ങ​നെ​യു​ള്ള​വ​ർ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും വ്യാ​പാ​രി​ക്ക് നേ​രെ ഉ​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ൽ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തു​ന്ന​താ​യും വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി പ​ട്ടി​മ​റ്റം യൂ​ണി​റ്റ് സെ​ക്ര​ട്ട​റി ടി.​പി. അ​സൈ​നാ​ർ പ​റ​ഞ്ഞു.

You May Also Like

More From Author