കോതമംഗലം: തങ്കളം – കാക്കനാട് നാലുവരിപ്പാത മറ്റ് അലൈൻമെന്റുകളുടെ സാധ്യത പരിശോധിക്കാൻ ഡ്രോൺ സർവേ നടത്തുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ആൻറണി ജോൺ എം.എൽ.എയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.
വർഷങ്ങൾക്കുമുമ്പേ പദ്ധതിക്ക് പഴയ അലൈൻമെന്റ് പ്രകാരം അതിർത്തി കല്ലിടൽ സ്ഥാപിക്കുന്ന നടപടികൾ പൂർത്തീകരിച്ചതുമാണ്.
ആയതിനാൽ പ്രസ്തുത പ്രദേശങ്ങളിലെ ജനങ്ങൾക്ക് ഭൂമി ക്രയവിക്രയം ചെയ്യാനോ മറ്റ് ആവശ്യങ്ങൾക്കോ വിനിയോഗിക്കാൻ സാധിച്ചിരുന്നില്ല. പഴയ അലൈൻമെന്റ് പ്രായോഗികം അല്ല എന്ന വാദം ഉയർന്നുവരുമ്പോൾ പദ്ധതി പ്രദേശത്തെ ജനങ്ങൾ വലിയ ആശങ്കയിലാണ്. ആയതിനാൽ പദ്ധതി പഴയ അലൈൻമെന്റ് പ്രകാരം തന്നെ കിഫ്ബി പദ്ധതിയായി നടപ്പാക്കണമെന്ന് എം.എൽ.എ സഭയിൽ ആവശ്യപ്പെട്ടു.
കോതമംഗലം മണ്ഡലത്തില്‍ വരുന്ന ചെറുവട്ടൂര്‍ മുതല്‍ തങ്കളം വരെയുള്ള ഭാഗത്ത് ഭൂമിയുടെ ചരിവ് 18 ശതമാനം മുതല്‍ 34 ശതമാനം വരെ ആണ്. ആയതിനാല്‍ പ്രസ്തുത പാത ഐ.ആർ.സി മാനദണ്ഡങ്ങള്‍ പാലിച്ച് ഡിസൈന്‍ ചെയ്യാന്‍ സാധ്യമല്ലാത്തതും പ്രായോഗികമല്ലെന്നും ഡിസൈന്‍ വിഭാഗത്തില്‍നിന്നും വ്യക്തമാക്കുകയും പാരിസ്ഥിതിക പഠനത്തിന് ശിപാര്‍ശ ചെയ്യുകയും ചെയ്തു.
അതിനാല്‍ മറ്റ് അലൈൻമെന്റുകളുടെ സാധ്യത പരിശോധിക്കുന്നതിന് നിര്‍ദേശിക്കുകയും ഇതിനായി ഡ്രോണ്‍ സര്‍വേ നടത്താൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.