മൂവാറ്റുപുഴ: ആരോരുമില്ലാത്ത വൃദ്ധജനങ്ങളെ സംരക്ഷിക്കുന്നതിന് വയോജന സംരക്ഷണ കേന്ദ്രം നടത്തുന്നയാളെ സ്വന്തം മാതാവിനെ മർദിച്ചെന്ന പരാതിയിൽ പൊലീസ് അറസ്റ്റ് ചെയ്തു. മൂവാറ്റുപുഴ നഗരസഭ മുൻ കൗൺസിലർ ബിനീഷ് കുമാറാണ് അറസ്റ്റിലായത്.
കോടതിയിൽ ഹാജരാക്കിയ ഇയാളെ ജാമ്യത്തിൽ വിട്ടു. മൂവാറ്റുപുഴ നഗരസഭയുടെ കീഴിലെ വയോജന സംരക്ഷണ കേന്ദ്രം നടത്തിപ്പുകാരനായിരുന്നു ഇയാൾ.
മാസങ്ങൾക്കുമുമ്പ് ഇവിടത്തെ അന്തേവാസികളായ നാല് വയോധികർ അജ്ഞാതരോഗം ബാധിച്ച് മരിച്ചതിനെത്തുടർന്ന് നഗരസഭ വയോജനകേന്ദ്രം അടച്ചുപൂട്ടിയിരുന്നു. തുടർന്ന് മറ്റൊരു പേരിൽ വയോജന സംരക്ഷണ കേന്ദ്രം നടത്തുകയാണ് ഇയാൾ.