പറവൂർ: ഏഴിക്കര, കടമക്കുടി പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിച്ച് നിർമിക്കുന്ന ചാത്തനാട് – കടമക്കുടി പാലം മാര്‍ച്ചിൽ പൂര്‍ത്തിയാകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് അറിയിച്ചു. ജിഡയുടെ ഫണ്ട് ഉപയോഗിച്ച് ഉമ്മന്‍ ചാണ്ടി സര്‍ക്കാറിന്റെ കാലത്ത് ആരംഭിച്ചതാണ് പാലം നിര്‍മാണം.
അപ്രോച് റോഡ് നിര്‍മിക്കുന്നതിന് ആവശ്യമായ സ്ഥലം വിട്ടുനല്‍കുന്നതിനെതിരെ ഭൂവുടമകള്‍ ഹൈകോടതിയില്‍ കേസ് നല്‍കിയതിനെത്തുടര്‍ന്ന് സ്ഥലം വിട്ടുകിട്ടാന്‍ കാലതാമസം നേരിട്ടു. ഇതേതുടർന്ന് പാലം നിര്‍മാണം ഏറ്റെടുത്ത കരാറുകാരന് ശേഷിച്ച നിർമാണ പ്രവൃത്തിയില്‍നിന്ന് പിന്മാറുകയായിരുന്നു. തുടര്‍ന്ന് ജിഡയുടെ മീറ്റിങ് നടത്തി ബാക്കി നിര്‍മാണ പ്രവൃത്തികള്‍ക്കായി തുക അനുവദിക്കാനുണ്ടായ കാലതാമസവും നിര്‍മാണം വൈകാന്‍ കാരണമായി.