മഞ്ഞപ്പിത്തം: പ്രതിരോധം കര്‍ശനമാക്കി ആരോഗ്യവകുപ്പ്

Estimated read time 0 min read

കൊ​ച്ചി: ജി​ല്ല​യി​ല്‍ മ​ഞ്ഞ​പ്പി​ത്ത ബാ​ധ റി​പ്പോ​ര്‍ട്ട് ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ല്‍ പു​റ​ത്തു​നി​ന്ന്​ ശീ​ത​ള​പാ​നീ​യ​ങ്ങ​ളും ഭ​ക്ഷ​ണ​വും ക​ഴി​ക്കു​മ്പോ​ള്‍ ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന് ജി​ല്ല മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ര്‍ അ​റി​യി​ച്ചു. മ​ഞ്ഞ​പ്പി​ത്തം (ഹെ​പ്പ​റ്റൈ​റ്റി​സ് എ) ​റി​പ്പോ​ര്‍ട്ട് ചെ​യ്ത സ്ഥ​ല​ങ്ങ​ളി​ല്‍ മ​ലി​ന​മാ​യ കു​ടി​വെ​ള്ള​ത്തി​ന്റെ ഉ​പ​യോ​ഗം, പ​ച്ച​വെ​ള്ളം കു​ടി​ക്കു​ന്ന ശീ​ലം, പു​റ​മെ നി​ന്നു​ള്ള ഭ​ക്ഷ​ണ​ത്തി​ന്റെ​യും ശീ​ത​ള​പാ​നീ​യ​ങ്ങ​ളു​ടെ​യും ഉ​പ​യോ​ഗം, ശീ​ത​ള​പാ​നീ​യ​ത്തി​ലും മ​റ്റും വ്യ​വ​സാ​യി​ക അ​ടി​സ്ഥാ​ന​ത്തി​ല്‍ ശു​ദ്ധ​മ​ല്ലാ​ത്ത വെ​ള്ള​ത്തി​ല്‍ നി​ര്‍മി​ക്കു​ന്ന ഐ​സി​ന്റെ ഉ​പ​യോ​ഗം, ശു​ചി​ത്വ​ക്കു​റ​വ് എ​ന്നീ കാ​ര​ണ​ങ്ങ​ളാ​ണ് പ്ര​ധാ​ന​മാ​യും ക​ണ്ടെ​ത്തി​യി​ട്ടു​ള്ള​ത്.

ക​ല്യാ​ണ​ങ്ങ​ള്‍ക്കും മ​റ്റ് ച​ട​ങ്ങു​ക​ള്‍ക്കും തി​ള​പ്പി​ക്കാ​ത്ത വെ​ള്ള​ത്തി​ല്‍ ത​യാ​റാ​ക്കു​ന്ന വെ​ല്‍ക്കം ഡ്രി​ങ്കു​ക​ള്‍ ന​ല്‍കു​ന്ന​ത്, ചൂ​ട് വെ​ള്ള​ത്തോ​ടൊ​പ്പം പ​ച്ച​വെ​ള്ളം ചേ​ര്‍ത്ത് കു​ടി​വെ​ള്ളം ന​ല്‍കു​ന്ന​ത് എ​ന്നി​വ രോ​ഗം കൂ​ടു​ന്ന​തി​ന് കാ​ര​ണ​മാ​കു​ന്നു​ണ്ട്. രോ​ഗം പ​ട​രാ​തി​രി​ക്കാ​ന്‍ വ്യ​ക്തി​ശു​ചി​ത്വം, ആ​ഹാ​ര​ശു​ചി​ത്വം, കു​ടി​വെ​ള്ള​ശു​ചി​ത്വം, പ​രി​സ​ര​ശു​ചി​ത്വം എ​ന്നി​വ ഉ​റ​പ്പാ​ക്കാ​ന്‍ പ്ര​ത്യേ​കം ജാ​ഗ്ര​ത പു​ല​ര്‍ത്ത​ണ​മെ​ന്ന്​ ജി​ല്ല മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ര്‍ അ​റി​യി​ച്ചു.

579 കേ​സു​ക​ൾ; ര​ണ്ട്​ മ​ര​ണം

ജി​ല്ല​യി​ല്‍ ഈ ​വ​ര്‍ഷം ഇ​തു​വ​രെ സം​ശ​യാ​സ്പ​ദ​മാ​യ 441 ഹെ​പ്പ​റ്റൈ​റ്റി​സ് എ (​മ​ഞ്ഞ​പ്പി​ത്തം) കേ​സു​ക​ളും സ്ഥി​രീ​ക​രി​ച്ച 138 കേ​സു​ക​ളും ഉ​ള്‍പ്പെ​ടെ ആ​കെ 579 കേ​സു​ക​ളും സം​ശ​യാ​സ്പ​ദ​മാ​യ നാ​ല്​ മ​ര​ണ​വും സ്ഥി​രീ​ക​രി​ച്ച ര​ണ്ട്​ മ​ര​ണ​വും റി​പ്പോ​ര്‍ട്ട് ചെ​യ്തി​ട്ടു​ണ്ട്. ശ്രീ​മൂ​ല​ന​ഗ​രം, മ​ല​യാ​റ്റൂ​ര്‍, പാ​യി​പ്ര, കി​ഴ​ക്ക​മ്പ​ലം, മ​ട്ടാ​ഞ്ചേ​രി, നെ​ല്ലി​ക്കു​ഴി, കോ​ത​മം​ഗ​ലം, നെ​ടു​മ്പാ​ശ്ശേ​രി, ക​ള​മ​ശ്ശേ​രി, വേ​ങ്ങൂ​ര്‍, ആ​വോ​ലി തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ല്‍നി​ന്നാ​ണ് കൂ​ടു​ത​ല്‍ കേ​സു​ക​ള്‍ റി​പ്പോ​ര്‍ട്ട് ചെ​യ്തി​ട്ടു​ള്ള​ത്.

രോ​ഗ​ബാ​ധി​ത​ര്‍ക്ക്​ മ​റ്റു​ള്ള​വ​രു​മാ​യി സ​മ്പ​ര്‍ക്കം ഉ​ണ്ടാ​കു​ന്ന​തും പൊ​തു​യി​ട​ങ്ങ​ള്‍ സ​ന്ദ​ര്‍ശി​ക്കു​ന്ന​തും രോ​ഗ​വ്യാ​പ​ന​ത്തി​ന്​ കാ​ര​ണ​മാ​കാം. രോ​ഗി​ക​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന പാ​ത്ര​ങ്ങ​ളും ആ​ഹാ​ര​വും മ​റ്റു വ​സ്തു​ക്ക​ളും മ​റ്റു​ള്ള​വ​രു​മാ​യി പ​ങ്കു​വെ​ക്ക​രു​ത്. ജീ​വി​ത​ശൈ​ലീ​രോ​ഗ​ങ്ങ​ളു​ള്ള​വ​ര്‍, പ്രാ​യ​മാ​യ​വ​ര്‍, ഗ​ര്‍ഭി​ണി​ക​ള്‍, ഗു​രു​ത​ര​രോ​ഗ​ബാ​ധി​ത​ര്‍ തു​ട​ങ്ങി​യ​വ​രി​ല്‍ ക​ര​ളി​ന്റെ പ്ര​വ​ര്‍ത്ത​നം ത​ക​രാ​റി​ലാ​യി രോ​ഗം ഗു​രു​ത​ര​മാ​കാ​ന്‍ സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ക​ണ്ടാ​ല്‍ സ്വ​യം ചി​കി​ത്സ ഒ​ഴി​വാ​ക്കി അ​ടു​ത്തു​ള്ള ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ല്‍ ചി​കി​ത്സ തേ​ട​ണം.

ഉ​ദ്യോ​ഗ​സ്ഥ​ര്‍ രോ​ഗ​ബാ​ധി​ത​രു​ടെ വീ​ടു​ക​ള്‍ സ​ന്ദ​ര്‍ശി​ച്ചു

ആ​രോ​ഗ്യ​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ജി​ല്ല​യി​ല്‍ രോ​ഗ​ബാ​ധി​ത​രു​ള്ള സ്ഥ​ല​ങ്ങ​ളി​ലെ വീ​ടു​ക​ള്‍ സ​ന്ദ​ര്‍ശി​ക്കു​ക​യും പ്ര​തി​രോ​ധ പ്ര​വ​ര്‍ത്ത​നം ഊ​ര്‍ജി​ത​മാ​ക്കു​ക​യും ചെ​യ്തു. രോ​ഗ​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ല്‍ കി​ണ​റു​ക​ളി​ലും ജ​ല​സം​ഭ​ര​ണി​ക​ളി​ലും സൂ​പ്പ​ര്‍ ക്ലോ​റി​നേ​ഷ​ന്‍ ന​ട​ത്തി.

പ്ര​തി​രോ​ധ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഹോ​ട്ട​ലു​ക​ളി​ലും ഭ​ക്ഷ​ണ​ശാ​ല​ക​ളി​ലും പ​രി​ശോ​ധ​ന ന​ട​ത്തി. കേ​സു​ക​ള്‍ കൂ​ടു​ത​ല്‍ ക​ണ്ടെ​ത്തി​യ സ്ഥ​ല​ങ്ങ​ളി​ല്‍ ബോ​ധ​വ​ത്​​ക​ര​ണ ഭാ​ഗ​മാ​യി ഹാ​ന്‍ഡ് വാ​ഷി​ങ്​ ഡെ​മോ ന​ട​ത്തി. കൂ​ടു​ത​ല്‍ കേ​സു​ക​ള്‍ ക​ണ്ടെ​ത്തി​യ വേ​ങ്ങൂ​ര്‍ പ​ഞ്ചാ​യ​ത്തി​ല്‍ പ​ഞ്ചാ​യ​ത്തു​ത​ല യോ​ഗ​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ചു.

You May Also Like

More From Author