ഉദ്​ഘാടനം നടത്തിയാൽ മതിയോ? സൗകര്യവും ഒരുക്കണ്ടേ!…

Estimated read time 0 min read

ആ​ലു​വ: പു​ന​ർ​നി​ർ​മാ​ണം ന​ട​ത്തി​യ കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ് ടെ​ർ​മി​ന​ലി​ൽ ഇ​പ്പോ​ഴും അ​സൗ​ക​ര്യ​ങ്ങ​ളെ​ന്ന് ആ​ക്ഷേ​പം. 14.5 കോ​ടി​യി​ലേ​റെ രൂ​പ ചെ​ല​വ​ഴി​ച്ചാ​യി​രു​ന്നു ആ​ധു​നി​ക രീ​തി​യി​ലു​ള്ള ന​വീ​ക​ര​ണം. ഇ​തി​നാ​യി അ​ഞ്ചു​വ​ർ​ഷ​ത്തി​ലേ​റെ​യാ​ണ് സ്റ്റാ​ൻ​ഡ് അ​ട​ച്ചി​ട്ട​ത്. കാ​ൻ​റീ​ൻ, ശൗ​ചാ​ല​യം, വി​ശ്ര​മ​മു​റി​ക​ൾ, ഓ​ഫി​സു​ക​ൾ, സ്റ്റാ​ളു​ക​ൾ തു​ട​ങ്ങി പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ട​തും അ​ത്യാ​വ​ശ്യ​മു​ള്ള​തു​മാ​യ സൗ​ക​ര്യ​ങ്ങ​ളാ​ണ് പു​തി​യ കെ​ട്ടി​ട​ത്തി​ലി​ല്ലാ​ത്ത​ത്. വ​ലി​യ രീ​തി​യി​ലു​ള്ള പ​ദ്ധ​തി​യാ​ണ് പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ടി​രു​ന്ന​ത്.

ഒ​ന്നാം നി​ല​യി​ൽ അ​ഞ്ച് ഓ​ഫി​സ് റൂം, 43 ​സീ​റ്റു​ള്ള വി​ശ്ര​മ​മു​റി, നാ​ല് ടോ​യ്‌​ല​റ്റു​ക​ൾ നാ​ല് യൂ​റി​ന​ലു​ക​ളു​ള്ള പു​രു​ഷ വി​ശ്ര​മ​മു​റി, നാ​ല് ടോ​യ്‌​ല​റ്റു​ള്ള സ്ത്രീ​ക​ളു​ടെ വി​ശ്ര​മ​മു​റി, അം​ഗ​പ​രി​മി​ത​ർ​ക്കു​ള്ള ടോ​യ്‌​ല​റ്റ് എ​ന്നി​വ​യും ഒ​ന്നാം നി​ല​യി​ലേ​ക്ക് ര​ണ്ടു ലി​ഫ്റ്റും അ​ഗ്നി​ശ​മ​ന സാ​മ​ഗ്രി​ക​ൾ, മ​ലി​ന​ജ​ല സം​സ്ക​ര​ണ പ്ലാ​ൻ​റ് തു​ട​ങ്ങി​യ​വ​യും സ്ഥാ​നം പി​ടി​ച്ചി​രു​ന്നു.

എ​ന്നാ​ൽ, നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ​പ്പോ​ൾ ഇ​വ​യി​ൽ ഭൂ​രി​ഭാ​ഗ​വും പ്ലാ​നി​ൽ മാ​ത്രം അ​വ​ശേ​ഷി​ച്ചു. വ​ലി​യൊ​രു കെ​ട്ടി​ടം മാ​ത്ര​മാ​ണ് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ​ത്. മ​റ്റ്​ നി​ർ​മാ​ണ​ങ്ങ​ൾ ഇ​ഴ​യു​ക​യാ​ണ്. അ​ഗ്നി​ശ​മ​ന സാ​മ​ഗ്രി​ക​ളു​ടെ ഫി​റ്റി​ങ് പൂ​ർ​ത്തി​യാ​യി​ട്ടി​ല്ല. അ​തി​നാ​ൽ​ത​ന്നെ ഫ​യ​ർ ആ​ൻ​ഡ് സേ​ഫ്റ്റി ഫി​റ്റ്ന​സാ​യി​ട്ടി​ല്ല. ഓ​ഫി​സു​ക​ൾ ഇ​പ്പോ​ഴും പ​ഴ​യ കെ​ട്ടി​ട​ങ്ങ​ളി​ലാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. കെ​ട്ടി​ട​ത്തി​ലെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ, ഫ​ർ​ണി​ച്ച​ർ തു​ട​ങ്ങി​യ​വ ഒ​രു​ക്കാ​ത്ത​തി​നാ​ലാ​ണ് പു​തി​യ കെ​ട്ടി​ട​ത്തി​ലേ​ക്ക് മാ​റ്റാ​ൻ ക​ഴി​യാ​ത്ത​ത്. വി​ശ്ര​മ​മു​റി​യോ ഇ​രി​പ്പി​ട​മോ ഇ​ല്ലാ​ത്ത​തി​നാ​ൽ യാ​ത്ര​ക്കാ​ർ ഉ​ച്ച​സ​മ​യ​ങ്ങ​ളി​ൽ ചു​ട്ടു​പൊ​ള്ളു​ന്ന വെ​യി​ലേ​ൽ​ക്കു​ക​യാ​ണ്.

പ്ര​ധാ​ന കെ​ട്ടി​ട​ത്തി​ന് പു​റ​മെ​യു​ള്ള ശൗ​ചാ​ല​യ കെ​ട്ടി​ട​ത്തി​ന്‍റെ നി​ർ​മാ​ണം ന​ട​ക്കു​ന്ന​തേ​യു​ള്ളൂ. കാ​ന്‍റീ​ൻ ഇ​ല്ലാ​ത്ത​തി​നാ​ൽ കൂ​ടു​ത​ൽ സ​മ​യം വി​ശ്ര​മ​മു​ള്ള ബ​സി​ലെ ജീ​വ​ന​ക്കാ​ർ മ​റ്റ് ബ​സി​ൽ അ​ങ്ക​മാ​ലി സ്റ്റാ​ൻ​ഡി​ലെ​ത്തി അ​വി​ട​ത്തെ കു​ടും​ബ​ശ്രീ കാ​ന്‍റീ​നി​ൽ നി​ന്നു​മാ​ണ്​ ഭ​ക്ഷ​ണം ക​ഴി​ച്ചു​വ​രു​ന്ന​ത്. സ്റ്റാ​ൻ​ഡി​ലെ ര​ണ്ട് ഹം​പു​ക​ൾ യാ​ത്ര​ക്കാ​രു​ടെ​യും ബ​സു​ക​ളു​ടെ​യും ന​ടു​വൊ​ടി​ക്കു​ന്ന​താ​ണെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്.

You May Also Like

More From Author