കോതമംഗലം: വീട്ടമ്മയെ കൊലപ്പെടുത്തിയ സംഭവത്തിൽ അയൽവാസികളായ രണ്ടുപേർ കസ്റ്റഡിയിൽ.
മൊഴികളിലെ വൈരുധ്യവും തെളിവുകൾ തമ്മിൽ ബന്ധിപ്പിക്കാനാവാത്തതും കാരണം അറസ്റ്റ് വൈകും. ചേലാട് കള്ളാട് ചെങ്ങമനാട്ട് സാറാമ്മ ഏലിയാസിന്റെ കൊലപാതകത്തിലാണ് രണ്ടുപേരെ കസ്റ്റഡിയിലെടുത്തത്.
ഇവർ പരസ്പരവിരുദ്ധ മൊഴികളാണ് നൽകുന്നത്. വീട്ടമ്മയുടെ ദേഹത്തുനിന്ന് നഷ്ടപ്പെട്ട സ്വർണാഭരണങ്ങൾ കണ്ടെത്താനാവാത്തതും കുഴക്കുന്നു.
പിടിയിലായവരിൽ ഒരാളുടെ സ്കൂട്ടറിൽനിന്ന് ലഭിച്ച കത്തി വിദഗ്ധ പരിശോധനക്ക് അയച്ചിരിക്കുകയാണ്. കൊലപാതകം നടന്ന വീടിന്റെ ഔട്ട്ഹൗസിൽ താമസിക്കുന്ന അന്തർസംസ്ഥാന തൊഴിലാളികളിൽ ഒരാൾ ഇവരിലൊരാളെ കൊലപാതകം നടന്ന സമയത്ത് വീടിനു സമീപം കണ്ടതാണ് പൊലീസിന് മുന്നിലുള്ള തെളിവ്.