Month: October 2024
വിഭാഗീയത രൂക്ഷം; സി.പി.എം ഏഴിക്കര ലോക്കൽ സമ്മേളനം നിർത്തിവെച്ചു
പറവൂർ: അഴിമതി ആരോപണങ്ങളും വിഭാഗീയതയും രൂക്ഷമായതിനെത്തുടർന്ന് തർക്കത്തിലും ബഹളത്തിലും നടപടികൾ മുന്നോട്ട് കൊണ്ടുപോകാനാകാതെ സി.പി.എം ഏഴിക്കര ലോക്കൽ സമ്മേളനം നിർത്തിവെച്ചു. ബ്രാഞ്ച് സമ്മേളനങ്ങളിലും ഇതായിരുന്നു സ്ഥിതി. നിർത്തിവെച്ച നാല് ബ്രാഞ്ച് സമ്മേളനം റദ്ദാക്കി. ബ്രാഞ്ച് [more…]
എൻജിൻ നിലച്ചു; റോ റോ നിയന്ത്രണംവിട്ട് ഒഴുകി
വൈപ്പിൻ: വൈപ്പിൻ-ഫോർട്ട്കൊച്ചി റോ റോ സർവിസിലെ സേതു സാഗർ രണ്ട് എൻജിൻ തകരാറിലായതിനെത്തുടർന്ന് നിയന്ത്രണംവിട്ട് ഒഴുകി. ഉടൻ ജങ്കാർ കരയിലെത്തിച്ച് തകരാർ പരിഹരിക്കാൻ ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല. എൻജിനിലേക്ക് വെള്ളം കയറുന്നതാണ് തകരാറിന് [more…]
പായലിനെ പിടികൂടാൻ വീഡ് ഹാർവെസ്റ്റർ ‘കായലിലിറങ്ങി’
കൊച്ചി: കനാലുകളിൽ അടിഞ്ഞുകൂടുന്ന മാലിന്യവും പായലും എളുപ്പത്തിൽ മാറ്റാനുള്ള ആംഫിബിയൻ വീഡ് ഹാർവെസ്റ്റർ കൊച്ചിയിലെ കായലുകളിലെത്തി. ജലാശയങ്ങളെ സംരക്ഷിക്കുകയും ജലജീവികളെ ഉപദ്രവിക്കാത്ത തരത്തിൽ പ്രവർത്തിക്കുകയും ചെയ്യുന്ന മെഷീന്റെ പ്രവർത്തനം കൊച്ചി വടുതല ടി.പി കനാലിൽ [more…]
തകർന്നടിഞ്ഞ് മാനസിക, ശാരീരികാരോഗ്യം
കൊച്ചി: പലതരം മയക്കുമരുന്നുകളുടെ ഒഴുക്ക് ജില്ലയിലേക്ക് വർധിക്കുമ്പോൾ ശാരീരിക, മാനസീകാരോഗ്യം തകർക്കപ്പെട്ട് ലഹരിക്കടിപ്പെട്ടവർ. മയക്കുമരുന്ന് കിട്ടാതെ ഉറക്കമില്ലായ്മ മുതൽ മാനസിക വിഭ്രാന്തി വരെ അനുഭവിച്ച് ചികിത്സ തേടുന്നവരുടെ എണ്ണം അനുദിനം വർധിക്കുന്നതാണ് കാഴ്ച. കൗൺസലിങ് [more…]
വർഷങ്ങൾ നീണ്ട കാത്തിരിപ്പ്; മുറിക്കല്ല് ബൈപാസിന്റെ സ്ഥലം ഏറ്റെടുക്കൽ പൂർത്തിയായി
മൂവാറ്റുപുഴ: കാത്തിരിപ്പിന് വിരാമം; മുറിക്കല്ല് ബൈപാസ് നിർമാണത്തിനുള്ള ഭൂമി ഏറ്റെടുക്കൽ പൂർത്തിയായി. എന്നാൽ, ട്രഷറി നിയന്ത്രണം തുടരുന്നതിനാൽ കുറച്ചുപേർക്ക് പണം നൽകാത്തതിനാൽ ഭൂമിയുടെ കൈമാറ്റം നടന്നിട്ടില്ല. ഇത് പൂർത്തിയാക്കി താമസിയാതെ ഭൂമി കെ.ആർ.എഫ്.ഇക്ക് വിട്ടുകൊടുക്കാനാണ് [more…]
മട്ടാഞ്ചേരി മെട്രോ വാട്ടർ ജെട്ടി ഉദ്ഘാടനം വീണ്ടും നീളുന്നു
മട്ടാഞ്ചേരി: മട്ടാഞ്ചേരി ജലമെട്രോ ജെട്ടി ഉദ്ഘാടനം വീണ്ടും നീളുന്നു. കോടതി ഇടപെടലിനെ തുടർന്ന് സെപ്റ്റംബർ മാസം ഉദ്ഘാടനം ചെയ്യുമെന്ന് പ്രഖ്യാപിച്ച് നിർമാണം തുടങ്ങിയ ജെട്ടി ഡിസംബറിൽ പുർത്തിയാക്കാനാകുമെന്നാണ് അധികൃതരുടെ ഇപ്പോഴത്തെ കണക്കുകൂട്ടൽ. ആദ്യ നിർമാണ [more…]
പിന്നണി ഗായകനും നടനുമായ സീറോ ബാബു ഓർമയായിട്ട് നാലുവർഷം
മട്ടാഞ്ചേരി: കൊച്ചിയുടെ പ്രിയ ഗായകരിൽ ഒരാളായിരുന്ന സീറോ ബാബു എന്ന പിന്നണി ഗായകൻ കെ. ജെ. മുഹമ്മദ് ബാബു വിടവാങ്ങിയിട്ട് നാല് വർഷം. സംഗീതവും അഭിനയവും ഒരു പോലെ ജീവിതത്തിന്റെ ഭാഗമാക്കി മാറ്റിയ ബാബുവിന് [more…]
മട്ടാഞ്ചേരി ജൂതപ്പള്ളിക്ക് മുകളിൽ ഡ്രോൺ പറത്തിയ രണ്ടുപേർ അറസ്റ്റിൽ
കൊച്ചി: നിരോധിത മേഖലയായ മട്ടാഞ്ചേരി ജൂതപ്പള്ളിക്ക് (സിനഗോഗ്) മുകളിൽ ഡ്രോണ് ഉപയോഗിച്ച് അനധികൃതമായി ചിത്രീകരണം നടത്തിയ രണ്ടുപേരെ മട്ടാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. കാക്കനാട് സ്വദേശി ഉണ്ണികൃഷ്ണന് (48), കിഴക്കമ്പലം സ്വദേശി ജിതിന് രാജേന്ദ്രന് [more…]
സ്ലാബുകളുടെ അടിഭാഗം ദ്രവിച്ചു; അപകട ഭീഷണിയിൽ കരയാംമട്ടം പാലം
പറവൂർ: കാലപഴക്കംക്കൊണ്ട് പ്രധാന സ്ലാബുകളുടെ അടിഭാഗം ദ്രവിച്ച് ജീർണിച്ച് അപകട നിലയിലാണ് കരയാംമട്ടം പാലം. മുനമ്പം കവല -കുഞ്ഞിത്തൈ പൊതുമരാമത്ത് റോഡിൽ കുഞ്ഞിത്തൈയ്യിലെ പ്രധാന ഗതാഗത മാർഗമായ ഈ പാലത്തിന് അരനൂറ്റാണ്ടിലേറെ പഴക്കമുണ്ട്. പത്തുവർഷമായി [more…]
മൂവാറ്റുപുഴയാറ്റിലേക്ക് മാലിന്യം തള്ളൽ; മൂന്ന് ഹോട്ടലിനെതിരെ നടപടിയുമായി നഗരസഭ
മൂവാറ്റുപുഴ: മൂവാറ്റുപുഴയാറ്റിലേക്ക് മാലിന്യം തള്ളിയ മൂന്ന് ഹോട്ടലിനെതിരെ നടപടിയുമായി നഗരസഭ. നഗരത്തിലെ എവറസ്റ്റ് ജങ്ഷനിൽ അന്തർസംസ്ഥാന തൊഴിലാളികളുടെ ഉടമസ്ഥതയിലുള്ള ഹോട്ടലുകളിൽനിന്നാണ് ചാക്കിൽ ശേഖരിച്ച മാലിന്യം കച്ചേരിത്താഴം പാലത്തിൽനിന്ന് പുഴയിലേക്ക് തള്ളിയത്. സംഭവം സമീപത്തുള്ള നഗരസഭ [more…]