കളമശ്ശേരി: ദേശീയപാത ടി.വി.എസ് സിഗ്നൽ ജങ്ഷനിലുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രികൻ മരിച്ച സംഭവത്തിൽ കാർ ഡ്രൈവറെ അറസ്റ്റ് ചെയ്തു. അങ്കമാലി മൂക്കന്നൂർ തെക്കനാത്ത് വീട്ടിൽ വർഗീസിനെയാണ് (63) അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. വെള്ളിയാഴ്ച ഉച്ചക്ക് 2.15ഓടെ സിഗ്നൽ മറികടന്ന് പാഞ്ഞ കാർ തൊടുപുഴ ഇളംദേശം ഇറുക്കുപാലം വയലിൻ പറമ്പിൽ അസീസിന്റെ മകൻ സൽമാൻ (23) ഓടിച്ച സ്കൂട്ടറിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. അപകടത്തിൽ യുവാവ് തൽക്ഷണം മരിച്ചു.
സ്കൂട്ടർ യാത്രികന്റെ മരണം: കാർ ഡ്രൈവർ റിമാൻഡിൽ

Estimated read time
0 min read