റവന്യു ജില്ലാ സ്കൂൾ കലോത്സവത്തിന്റെ വേദികളും മത്സരഇനങ്ങളും സമയവും നിശ്ചയിച്ചു. 15 വേദികളാണുള്ളത്. പിറവവുമായി ബന്ധമുള്ള കലാ–സാംസ്കാരിക–സാമൂഹിക പ്രവർത്തകരുടെ പേരിലാണ് ഓരോ വേദികളും.പിറവം വലിയപള്ളി ഹാൾ (ടി.എം.ജേക്കബ് മെമ്മോറിയൽ ഹാൾ), ഹോളികിങ്സ് ക്നാനായ കത്തോലിക്കാ പള്ളി ഹാൾ (ഉമാദേവി അന്തർജനം മെമ്മോറിയൽ ഹാൾ), സെന്റ് ജോസഫ്സ് ഹൈസ്കൂൾ (ആബേൽ അച്ചൻ മെമ്മോറിയൽ ഹാൾ), ഗ്രിഗോറിയോസ് ഓർത്തഡോക്സ് ചാപ്പൽ ഹാൾ (സൈനോജ് മെമ്മോറിയൽ ഹാൾ), മാം ഓഡിറ്റോറിയം (സി.ജെ.തോമസ് മെമ്മോറിയൽ ഹാൾ), എംകെഎം എച്ച്എസ്എസ് ഹാൾ (പാഴൂർ ദാമോദര മാരാർ മെമ്മോറിയൽ ഹാൾ), എംകെഎം എച്ച്എസ്എസ് ഓഡിറ്റോറിയം (ഷഡ്കാല ഗോവിന്ദമാരാർ മെമ്മോറിയൽ ഹാൾ), വലിയ പള്ളി മിനി ഹാൾ (ദേവൻ കക്കാട് മെമ്മോറിയൽ ഹാൾ).
ഗവ.എച്ച്എസ്എസ് ഹാൾ (കുര്യൻ ചാക്കോ മെമ്മോറിയൽ ഹാൾ), സെന്റ് ജോസഫ്സ് ഹൈസ്കൂൾ ഓഡിറ്റോറിയം (ഫാ. ചാക്കോ ഇലവുംപറമ്പിൽ മമ്മോറിയൽ ഹാൾ), സെന്റ് ജോസഫ്സ് എൽപി സ്കൂൾ (തൃക്കാമ്പുറം കൃഷ്ണൻകുട്ടി മാരാർ മെമ്മോറിയൽ ഹാൾ), സെന്റ് ജോസഫ്സ് എച്ച്എസ് ഹാൾ (ടിപി.എൻ.നമ്പൂതിരി മെമ്മോറിയൽ ഹാൾ), എംകെഎംഎച്ച്എസ്എസ് ഒന്നാം നില (എം.ഡി.മാത്യു മെമ്മോറിയൽ ഹാൾ), എംകെഎം എച്ച്എസ്എസ് ഗ്രൗണ്ട് ഫ്ലോർ (കരവട്ടേടത്ത് നാരായണ മാരാർ മെമ്മോറിയൽ ഹാൾ), ഗവ.എച്ച്എസ്എസ് മൈതാനം (പിറവം സാജൻ നഗർ) എന്നിവിടങ്ങളിയാണു വേദികൾ. 19നു 2 മുതൽ എംകെഎം ഹയർ സെക്കൻഡറി സ്കൂളിൽ റജിസ്ട്രേഷൻ തുടങ്ങും. അറബിക് കലോത്സവം, സംസ്കൃതോത്സവം ഉൾപ്പെടെ 305 ഇനങ്ങളിലാണു മത്സരങ്ങൾ. ആദ്യദിനം രചനാ മത്സരങ്ങളാണ് നടക്കുക.