ദുരിതത്തിന് വിരാമം; ബിഗ് ബെൻ ഹൗസ് കെട്ടിടത്തിലെ ആറ്​ കുടുംബങ്ങൾക്ക് ഇന്ന് താക്കോൽ കൈമാറും

Estimated read time 0 min read

മ​ട്ടാ​ഞ്ചേ​രി: കോ​മ്പാ​റ​മു​ക്ക് ബി​ഗ് ബെ​ൻ ഹൗ​സ് കെ​ട്ടി​ട​ത്തി​ലെ താ​മ​സ​ക്കാ​രു​ടെ​ദു​രി​ത ജീ​വി​ത​ത്തി​ന് പ​രി​ഹാ​രം. ആ​റ് കു​ടും​ബ​ങ്ങ​ൾ​ക്കു​ള്ള താ​ക്കോ​ൽ ബു​ധ​നാ​ഴ്ച കൈ​മാ​റും.

വൈ​കീ​ട്ട് നാ​ല​ര​ക്ക് എ.​ഡി.​ജി.​പി പി. ​വി​ജ​യ​നാ​ണ് കു​ടും​ബ​ങ്ങ​ൾ​ക്ക് താ​ക്കോ​ൽ കൈ​മാ​റു​ന്ന​ത്. ഏ​റെ പൗ​രാ​ണി​ക​മാ​യ ബി​ഗ് ബെ​ൻ ഹൗ​സ് കെ​ട്ടി​ടം അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ​തോ​ടെ ഇ​വി​ടെ താ​മ​സി​ച്ചി​രു​ന്ന കു​ടും​ബ​ങ്ങ​ൾ മ​ട്ടാ​ഞ്ചേ​രി ക​മ്യൂ​ണി​റ്റി ഹാ​ളി​ലാ​ണ് ക​ഴി​ഞ്ഞ മൂ​ന്ന് വ​ർ​ഷ​മാ​യി ക​ഴി​ഞ്ഞ് വ​രു​ന്ന​ത്. ഇ​വി​ടെ ദു​രി​ത പൂ​ർ​ണ​മാ​യ അ​വ​സ്ഥ​യി​ലാ​ണ് ഇ​വ​ർ ദി​വ​സ​ങ്ങ​ൾ ക​ഴി​ച്ചു​കൂ​ട്ടി​യി​രു​ന്ന​ത്.

ബി​ഗ്ബെ​ൻ ഹൗ​സ് കെ​ട്ടി​ട​ത്തി​ന്‍റെ ദു​ര​വ​സ്ഥ ക​ണ​ക്കി​ലെ​ടു​ത്ത് കൊ​ച്ചി ന​ഗ​ര​സ​ഭ​യാ​ണ് ഇ​വ​രെ ക​മ്യൂ​ണി​റ്റി ഹാ​ളി​ലേ​ക്ക് മാ​റ്റി​യ​ത്. കെ​ട്ടി​ടം ന​വീ​ക​രി​ച്ച് മാ​റ്റി താ​മ​സി​പ്പി​ക്കു​മെ​ന്ന ഉ​റ​പ്പാ​ണ് കു​ടും​ബ​ങ്ങ​ൾ​ക്ക് അ​ന്ന് ന​ൽ​കി​യ​തെ​ങ്കി​ലും പി​ന്നെ തി​രി​ഞ്ഞു നോ​ക്കാ​ത്ത അ​വ​സ്ഥ​യാ​യി.

ഒ​ടു​വി​ൽ ഇ​വ​രു​ടെ ദു​ര​വ​സ്ഥ മ​ന​സ്സി​ലാ​ക്കി​യ കൊ​ച്ചി​യി​ലെ വ്യ​വ​സാ​യി കൂ​ടി​യാ​യ എ.​എം. നൗ​ഷാ​ദാ​ണ് ന​വീ​ക​ര​ണം ഏ​റ്റെ​ടു​ത്ത് 25 ല​ക്ഷം രൂ​പ മു​ട​ക്കി നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച​ത്.

ക​ഴി​ഞ്ഞ ഡി​സം​ബ​റി​ലാ​ണ് ന​വീ​ക​ര​ണ ജോ​ലി​ക​ൾ തു​ട​ങ്ങി​യ​ത്. എ​ട്ടു​മാ​സ​ത്തി​ന​കം ജോ​ലി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ചു. ആ​റ് കു​ടും​ബ​ങ്ങ​ൾ​ക്കും കി​ട​പ്പു​മു​റി, ഹാ​ൾ, അ​ടു​ക്ക​ള, ശു​ചി​മു​റി ഉ​ൾ​പ്പെ​ടെ സൗ​ക​ര്യം ഒ​രു​ക്കി​യാ​ണ് കെ​ട്ടി​ടം ന​വീ​ക​രി​ച്ചി​ട്ടു​ള്ള​ത്. താ​ക്കോ​ൽ ദാ​ന ച​ട​ങ്ങി​ൽ സാ​മൂ​ഹി​ക സാം​സ്കാ​രി​ക മേ​ഖ​ല​യി​ലെ പ്ര​മു​ഖ​ർ പ​ങ്കെ​ടു​ക്കും. കൗ​ൺ​സി​ല​ർ കെ.​എ. മ​നാ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

You May Also Like

More From Author