ചൂർണിക്കര: റെയിൽവേ ട്രാക്കിന് സമീപം തീപിടുത്തം. കമ്പനിപ്പടി മാന്ത്രകൽ ക്ഷേത്രത്തിനു സമീപമാണ് തീ പിടിച്ചത്. റെയിൽവേ ട്രാക്കിന് സമീപത്തുള്ള വാടക കെട്ടിടത്തിൽ താമസിക്കുന്ന അന്തർ സംസ്ഥാനക്കാർ മാലിന്യങ്ങൾ ട്രാക്കിനടുത്ത് കൂട്ടിയിട്ട് കത്തിച്ചതാണ് കാരണമെന്നാണ് നിഗമനം. പിന്നീട് അഗ്നി രക്ഷാസേനയെത്തി തീ അണച്ചു.
റെയിൽവേ ഉദ്യോഗസ്ഥരും സംഭവസ്ഥലം സന്ദർശിച്ചിരുന്നു. ആലുവ മേഖലയിൽ റെയിൽവേ ട്രാക്കിന് സമീപം മാലിന്യങ്ങൾ കൂട്ടിയിട്ട് കത്തിക്കുന്നത് പതിവാണ്.
കമ്പനിപ്പടി മാന്ത്രകൽ ക്ഷേത്രത്തിനു സമീപം റെയിൽവേ ട്രാക്കിനോട് ചേർന്നുണ്ടായ തീ അഗ്നി രക്ഷാ സേന അണക്കുന്നു