പള്ളുരുത്തി: എം.ഡി.എം.എയുമായി മൂന്ന് യുവാക്കളെ പൊലീസ് പിടികൂടി. പള്ളുരുത്തി എസ്.ഡി.പി.വൈ റോഡിൽ ഉള്ളാടംപറമ്പിൽ വിനീത് (31), ജനത ജങ്ഷനിൽ മുല്ലോത്തുകാട് വീട്ടിൽ ദർശൻ എം. രാജ് (28), എറണാട് റോഡ് കൃഷ്ണകൃപയിൽ അഭിമന്യു (29) എന്നിവരാണ് പിടിയിലായത്.
കാറിൽ എം.ഡി.എം.എ സൂക്ഷിച്ച് കച്ചവടം ചെയ്തു വരുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പള്ളുരുത്തി നമ്പ്യാപുരം റോഡിൽ കാറുമായി ഇടപാടുകാരെ കാത്തിരുന്ന സമയത്ത് പിന്തുടർന്നുവന്ന പൊലീസ് പിടികൂടുകയായിരുന്നു. 18.7 ഗ്രാം എം.ഡി.എം.എ കാറിൽനിന്ന് കണ്ടെടുത്തു. 2,75,000 രൂപ വില വരുന്ന ലഹരിമരുന്നാണ് ഇതെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ റിമാൻഡ് ചെയ്തു.