മുക്കുപണ്ടം പണയം​െവച്ച് ലക്ഷങ്ങൾ തട്ടിയ പ്രതി പിടിയിൽ

Estimated read time 0 min read

മൂ​വാ​റ്റു​പു​ഴ: മു​ക്കു​പ​ണ്ടം പ​ണ​യം​െവ​ച്ച് ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യ കേ​സി​ൽ പ്ര​തി അ​റ​സ്റ്റി​ൽ. മ​ല​പ്പു​റം ചോ​ല​യ്ക്ക​ര ഏ​റ​ന്തൊ​ടി വീ​ട്ടി​ൽ മു​ഹ​മ്മ​ദ് അ​ഷ്റ​ഫിനെ​യാ​ണ് (49) മൂ​വാ​റ്റു​പു​ഴ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഐ.​ഡി.​ബി.​ഐ ബാ​ങ്കി​ന്റെ മൂ​വാ​റ്റു​പു​ഴ ശാ​ഖ​യി​ൽ 96 ഗ്രാം ​തൂ​ക്കം വ​രു​ന്ന 12 മു​ക്കു​പ​ണ്ട വ​ള​ക​ൾ പ​ണ​യം​െവ​ച്ച് മൂ​ന്നു ല​ക്ഷ​ത്തി എ​ൺ​പ​ത്ത​യ്യാ​യി​രം രൂ​പ​യാ​ണ്  ത​ട്ടി​യ​ത്.

പെ​രു​മ്പാ​വൂ​ർ ഭാ​ഗ​ത്ത് ത​ടി​ക്ക​ച്ച​വ​ട ഏ​ജ​ന്റാ​ണ് ഇ​യാ​ൾ. മ​ല​പ്പു​റം, മ​ഞ്ചേ​രി , തൊ​ടു​പു​ഴ ,വ​ട​ക്കാ​ഞ്ചേ​രി സ്റ്റേ​ഷ​നു​ക​ളി​ലാ​യി സ​മാ​ന​സ്വ​ഭാ​വ​മു​ള്ള 13 കേ​സു​ക​ൾ മു​ഹ​മ്മ​ദ് അ​ഷ​റ​ഫി​നെ​തി​രെ​യു​ണ്ട്. പ്ര​തി​യെ ബാ​ങ്കി​ലെ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി.

ഇ​ൻ​സ്പെ​ക്ട​ർ പി.​എം. ബൈ​ജു , എ​സ്.​ഐ മാ​ഹി​ൻ സ​ലിം, എ.​എ​സ്.​ഐ പി.​എ​സ് . ജോ​ജി തു​ട​ങ്ങി​യ​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ള്ള​ത്.

You May Also Like

More From Author