കപ്പൽശാല വിവരങ്ങൾ ചോർത്തിയ കേസ്: സൈബർ സെൽ റിപ്പോർട്ട് ചൊ​വ്വാ​ഴ്ച ലഭിച്ചേക്കും

Estimated read time 0 min read

കൊ​ച്ചി: കൊ​ച്ചി ക​പ്പ​ൽ​ശാ​ല​യി​ലെ വി​വ​ര​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ അ​ക്കൗ​ണ്ട് വ​ഴി കൈ​മാ​റി​യ കേ​സി​ൽ സൈ​ബ​ർ സെ​ൽ റി​പ്പോ​ർ​ട്ട് ചൊ​വ്വാ​ഴ്ച ല​ഭി​ച്ചേ​ക്കും. അ​റ​സ്റ്റി​ലാ​യ ക​പ്പ​ൽ​ശാ​ല​യി​ലെ ക​രാ​ർ ജീ​വ​ന​ക്കാ​ര​ൻ മ​ല​പ്പു​റം സ്വ​ദേ​ശി ശ്രീ​നി​ഷ് പൂ​ക്കോ​ട​ന്‍റെ മൊ​ബൈ​ൽ സ​മൂ​ഹ​മാ​ധ്യ​മ ഇ​ട​പാ​ടു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ഇ​തി​ൽ​നി​ന്ന് ല​ഭി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. ഇ​യാ​ളു​ടെ മൊ​ബെ​ൽ ഫോ​ൺ മി​റ​ർ ഇ​മേ​ജ്‌ വി​വ​ര​ങ്ങ​ളാ​യി​രി​ക്കും റി​പ്പോ​ർ​ട്ടി​ലു​ണ്ടാ​കു​ക.

ക​പ്പ​ൽ​ശാ​ല​യി​ലെ ചി​ത്ര​ങ്ങ​ളും വി​വ​ര​ങ്ങ​ളും ശ്രീ​നി​ഷ്‌ കൈ​മാ​റി​യെ​ന്ന് ക​ണ്ടെ​ത്തി​യ ‘എ​യ്‌​ഞ്ച​ൽ പാ​യ​ൽ’​എ​ന്ന ഫേ​സ്‌​ബു​ക്ക്‌ മെ​സ​ഞ്ച​ർ അ​ക്കൗ​ണ്ടി​നെ​ക്കു​റി​ച്ചും കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭി​ക്കും. ഡി​ലീ​റ്റ് ചെ​യ്ത ചാ​റ്റു​ക​ളും വീ​ണ്ടെ​ടു​ക്കാ​നാ​കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് മി​ലി​റ്റ​റി ഇ​ൻ​റ​ലി​ജ​ൻ​സി​നും നേ​വി ഇ​ൻ​റ​ലി​ജ​ൻ​സി​നും സൈ​ബ​ർ സെ​ൽ റി​പ്പോ​ർ​ട്ട്‌ പൊ​ലീ​സ്‌ കൈ​മാ​റും.

ക​പ്പ​ൽ​ശാ​ല​യി​ൽ ഇ​ല​ക്ട്രോ​ണി​ക് മെ​ക്കാ​നി​ക്കാ​യി ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്ന ശ്രീ​നി​ഷ്‌ ക​ഴി​ഞ്ഞ മാ​ർ​ച്ച്​ മു​ത​ൽ ഡി​സം​ബ​ർ 19 വ​രെ കാ​ല​യ​ള​വി​ലാ​ണ് ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്തു​ക​യും വി​വ​ര​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മം വ​ഴി കൈ​മാ​റു​ക​യും ചെ​യ്ത​ത്.

നി​ർ​മാ​ണ​ത്തി​ലു​ള്ള നാ​വി​ക​സേ​ന ക​പ്പ​ലി​ന്‍റെ ത​ന്ത്ര​പ്ര​ധാ​ന ഭാ​ഗ​ങ്ങ​ളു​ടെ ചി​ത്ര​ങ്ങ​ൾ, പ്ര​തി​രോ​ധ ക​പ്പ​ലു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​യു​ടെ വ​ര​വ്, അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ, അ​വ​യു​ടെ വി​വ​ര​ങ്ങ​ൾ, വി.​വി.​ഐ.​പി​ക​ളു​ടെ സ​ന്ദ​ർ​ശ​നം തു​ട​ങ്ങി​യ​വ ഇ​യാ​ൾ സ​മൂ​ഹ​മാ​ധ്യ​മം വ​ഴി കൈ​മാ​റി​യി​ട്ടു​ണ്ടെ​ന്നാ​ണ്‌ ക​ണ്ടെ​ത്ത​ൽ.

ക​പ്പ​ൽ​ശാ​ല അ​ധി​കൃ​ത​രു​ടെ പ​രാ​തി​യി​ൽ അ​റ​സ്റ്റ് ചെ​യ്ത് റി​മാ​ൻ​ഡി​ലാ​യ ശ്രീ​നി​ഷി​നെ ക​സ്‌​റ്റ​ഡി​യി​ൽ വാ​ങ്ങാ​ൻ എ​റ​ണാ​കു​ളം സൗ​ത്ത്‌ പൊ​ലീ​സ്‌ ചൊ​വ്വാ​ഴ്‌​ച ജു​ഡീ​ഷ്യ​ൽ ഫ​സ്‌​റ്റ്‌ ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ്‌ കോ​ട​തി​യി​ൽ അ​പേ​ക്ഷ ന​ൽ​കും. 

You May Also Like

More From Author