ആന്ധ്രയിൽ കനത്ത മഴ: എറണാകുളത്ത് നിന്നുള്ള രണ്ട് ട്രെയിനുകൾ റദ്ദാക്കി

Estimated read time 1 min read

എറണാകുളം: ആന്ധ്രപ്രദേശിലെ കനത്ത മഴയെ തുടർന്ന് കേരളത്തിൽ നിന്നുള്ള രണ്ട് ട്രെയിനുകൾ റദ്ദാക്കി. എറണാകുളത്ത് നിന്നുള്ള ട്രെയിനുകളാണ് റദ്ദാക്കിയത്.

എറണാകുളത്ത് നിന്ന് ഇന്ന് പുറപ്പെടേണ്ട എറണാകുളം -ഹാതിയ എക്സ്പ്രസും നാളെ എറണാകുളത്ത് നിന്ന് പുറപ്പെടേണ്ട എറണാകുളം -ടാറ്റാ നഗർ എക്സ്പ്രസും റദ്ദാക്കിയിട്ടുണ്ട്.

You May Also Like

More From Author