കിഴക്കമ്പലം: കിഴക്കമ്പലം ഫെറോന പള്ളിക്ക് സമീപം ദിവസങ്ങളായി പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു. നേരത്തെ ചെറിയ രൂപത്തിലാണ് പൊട്ടിയിരുന്നതെങ്കിൽ ഇപ്പോൾ പൊട്ടൽ വലുതായി റോഡിൽ വലിയ കുഴി രൂപപ്പെട്ടു. കുഴി വലുതായതോടെ റോഡിലൂടെ വെള്ളം പരന്ന് ഒഴുകുകയാണ്.
നാട്ടുകാർ കുഴിയിൽ വാഴ നട്ട് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. റോഡിൽ വെള്ളം പരന്ന് ഒഴുകുന്നതിനാൽ കാൽ നട യാത്രക്കാർക്കോ ഇരുചക്രവാഹന യാത്രികർക്കോ സഞ്ചരിക്കാൻ കഴിയാത്ത അവസ്ഥയാണ്. നേരത്തെ പൊട്ടി പൊളിഞ്ഞ് കിടന്ന റോഡ് ഒരു വർഷം മുമ്പാണ് നന്നാക്കിയത്. കിഴക്കമ്പലം സ്കൂളിനോട് ചേർന്നുള്ള റോഡായതിനാൽ നൂറ് കണക്കിന് കുട്ടികൾ പോകുന്ന സ്ഥലം കൂടിയാണിത്.