Month: October 2024
സി.പി.എം സമ്മേളനങ്ങളില്‍ ആരോപണങ്ങളും വെട്ടിനിരത്തലും സജീവം
പെരുമ്പാവൂര്‍: മേഖലയിൽ ബ്രാഞ്ച് സമ്മേളനങ്ങള്‍ കഴിഞ്ഞ് ലോക്കല്‍ സമ്മേളനങ്ങളിലേക്ക് കടക്കുമ്പോള്‍ സി.പി.എമ്മില്‍ ആരോപണങ്ങളും വെട്ടിനിരത്തലും ചര്‍ച്ചകളും സജീവം. ഏരിയ സെക്രട്ടറിയുടെ പ്രവര്‍ത്തനം മികച്ചതല്ലെന്ന ആരോപണം മിക്ക ബ്രാഞ്ചിലും ഉയര്‍ന്നു. ഓഫിസ് സെക്രട്ടറിയാണ് കാര്യങ്ങള്‍ നിയന്ത്രിക്കുന്നതെന്ന [more…]
കൊച്ചിയിൽ കറങ്ങി മോഷ്ടാക്കൾ…
കൊച്ചി: നഗരത്തിൽ ഒരിടവേളക്കുശേഷം മോഷ്ടാക്കൾ വിലസുന്നു. പട്ടാപ്പകല്‍പോലും നഗരത്തില്‍ ഏതെങ്കിലുമൊരിടത്ത് മോഷണം നടക്കുന്നുവെന്ന രീതിയിലാണ് ഇപ്പോൾ കാര്യങ്ങൾ. അടുത്തിടെ നഗരത്തിൽ നടന്ന കൂട്ട മൊബൈൽ ഫോൺ മോഷണവും വിവിധയിടങ്ങളിൽ നടന്ന ബൈക്ക് മോഷണവുമൊക്കെ വിരൽചൂണ്ടുന്നത് [more…]
കൗതുകമായി ഫ്രഞ്ച് സഹോദരങ്ങളുടെ സമ്മാനകൈമാറ്റം
ഫോർട്ട്കൊച്ചി: ഫ്രഞ്ചുകാരനായ മാക്സിം കിമ്പ് സഹോദരി ജൂലിയറ്റിന് ഒരുക്കിയ സമ്മാനം ശ്രദ്ധേയമായി. ഒരു ടാസ്കിലൂടെയാണ് ജൂലിയറ്റ് ഒളിപ്പിച്ചുവെച്ച സമ്മാനം കണ്ടെത്തിയത്. കഴിഞ്ഞ വാരം കൊച്ചി സന്ദർശിച്ച് മടങ്ങുമ്പോൾ അടുത്ത ദിവസം കൊച്ചി കാണാനെത്തുന്ന സഹോദരിക്ക് [more…]
പോസ്റ്റിലെ അനധികൃത കേബിളുകൾ നീക്കാൻ നടപടിയുമായി കെ.എസ്.ഇ.ബി
കളമശ്ശേരി: വാഹന യാത്രികർക്കും കാൽനടക്കാർക്കും ഭീഷണിയാകും വിധം റോഡിൽ കേബിളുകൾ പൊട്ടിവീണ് കിടക്കുന്നതും തുടർക്കഥയാകുന്ന സാഹചര്യത്തിൽ തടയാൻ വൈദ്യുതി ബോർഡ് നടപടിക്കൊരുങ്ങുന്നു. പോസ്റ്റിൽ കേബിൾ വലിക്കാൻ വൈദ്യുതി ബോർഡ് അനുമതി നൽകിയിട്ടുണ്ടെങ്കിൽ അതിന്റെ വിവരങ്ങൾ [more…]
പതിനഞ്ചുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച സംഭവത്തിൽ ബിഹാർ സ്വദേശി പിടിയിൽ
കോലഞ്ചേരി: ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പതിനഞ്ചുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച സംഭവത്തിൽ ബീഹാർ സ്വദേശി പിടിയിൽ. ബീഹാർ വെസ്റ്റ് ചമ്പാരൻ സ്വദേശി ചന്ദൻ കുമാർ (21) നെയാണ് പുത്തൻകുരിശ് പൊലീസ് പിടികൂടിയത്. നാലാം തീയതിയാണ് [more…]
കുന്നത്തുനാട് പഞ്ചായത്തിൽ അവിശ്വാസപ്രമേയ ചർച്ച നാളെ
പള്ളിക്കര: കുന്നത്തുനാട് പഞ്ചായത്തിൽ ട്വന്റി 20യുടെ നേതൃത്വത്തിൽ സ്വന്തം പ്രസിഡൻറിനെതിരെ കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിൽ ചൊവ്വാഴ്ച ചർച്ചയും വോട്ടെടുപ്പും നടത്തും. സെപ്റ്റംബർ 30 നാണ് ട്വൻറി 20 യുടെ 10 അംഗങ്ങൾ ഒപ്പിട്ട് അവിശ്വാസ [more…]
കൈയടി നേടി കുട്ടിപ്പൊലീസിന്റെ അക്ഷര കൃഷി
എടവനക്കാട്: വൈപ്പിൻ ദ്വീപിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന 87 വർഷം പാരമ്പര്യമുള്ള വിദ്യാലയമാണ് എടവനക്കാട് എസ്.ഡി.പി.വൈ കെ.പി.എം ഹൈസ്കൂൾ. അഞ്ച് മുതൽ 10 വരെ ക്ലാസുകളിലായി 1300ന് മുകളിൽ വിദ്യാർഥികൾ പഠിക്കുന്ന ഇവിടെ നേവൽ എൻ.സി.സി, [more…]
ഭീതി കാടിറങ്ങുന്നു…
കൊച്ചി: ഏതാനും വർഷങ്ങൾക്കിടെ നിരവധി പേർക്ക് ജില്ലയിൽ വന്യമൃഗ ആക്രമണത്തിൽ ജീവൻ നഷ്ടപ്പെടുകയും പരിക്കേൽക്കുകയും ചെയ്തത് നിരവധി പേർക്ക്. കൃഷി ഉൾപ്പെടെ വസ്തുക്കൾ നശിപ്പിച്ച സംഭവങ്ങളും ധാരാളം. ജനവാസ കേന്ദ്രങ്ങളിലെ വന്യമൃഗ ആക്രമണങ്ങൾ തടയാൻ [more…]
തൃക്കാക്കര നഗരസഭ സ്ഥാപിച്ച പ്ലാസ്റ്റിക് ബോട്ടില്‍ ബൂത്തില്‍ കുപ്പികൾ കുറയുന്നു, മാലിന്യം നിറയുന്നു
കാക്കനാട്: തൃക്കാക്കര നഗരസഭ ലക്ഷങ്ങള്‍ ചെലവഴിച്ച് സ്ഥാപിച്ച പ്ലാസ്റ്റിക് ബോട്ടില്‍ ബൂത്തില്‍ കുപ്പികൾക്ക് പകരം മറ്റു മാലിന്യങ്ങൾ നിറയുന്നു. കാക്കനാട് എൻ.ജി.ഒ ക്വാർട്ടേഴ്സിലെ ബസ് സ്റ്റോപ്പിന് സമീപം ബോട്ടിൽ ബൂത്തിലാണ് മാലിന്യ കാഴ്ച. ബസ് [more…]
കൊച്ചി സൈബർ പൊലീസ് സംഘം ബംഗളൂരുവിൽ തമ്പടിച്ചത് ഒമ്പതുദിവസം
കാക്കനാട്: ടൊവിനോ ചിത്രമായ എ.ആർ.എമ്മിന്റെ വ്യാജപതിപ്പിനു പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്താൻ കൊച്ചി സൈബർ പൊലീസ് സംഘം ബംഗളൂരുവിൽ തമ്പടിച്ചത് ഒമ്പതു ദിവസം. പൊലീസ് സംഘം ബംഗളൂരുവിലെ ഗോപാലൻ മാളിലെ തിയറ്ററിൽ രജനികാന്തിന്റെ വേട്ടയ്യൻ സിനിമ [more…]