Crime News
അങ്കമാലിയിൽ വീട്ടമ്മയെ പ്ലാസ്റ്റിക് കയർ കുരുക്കി കൊലപ്പെടുത്തിയ നിലയിൽ; ഭർത്താവ് ഒളിവിൽ
അങ്കമാലി: പാറക്കടവ് പുളിയനം മില്ലുപടിയിൽ വീട്ടമ്മയെ പ്ലാസ്റ്റിക് കയർ കുരുക്കി കൊലപ്പെടുത്തിയ നിലയിൽ. ശനിയാഴ്ച രാത്രി ഏഴ് മണിയോടെ പാറക്കടവ് പഞ്ചായത്തിലെ പുളിയനം മില്ലുപടി ഭാഗത്ത് പുന്നക്കാട്ട് വീട്ടിൽ ബാലന്റെ ഭാര്യ ലളിതയെയാണ് (62) വീടിനകത്തെ ഹാളിലെ സെറ്റിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കയറിന്റെ ഒരു വശം സെറ്റിയിൽ കെട്ടിയ നിലയിലും മറുവശം കഴുത്തിൽ കുരുങ്ങിയ നിലയിലുമായിരുന്നു. കൊല നടത്തിയതായി സംശയിക്കുന്ന ഭർത്താവ് സംഭവത്തിന് ശേഷം ഒളിവിൽ. എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന മകൻ മോഹിന്ദ്…
പണമിടപാട് സ്ഥാപന ഏജന്റുമാരെന്ന വ്യാജേന പണംതട്ടുന്ന സംഘം വ്യാപകം
ചെറായി: വായ്പ തരപ്പെടുത്തി തരാമെന്ന് പറഞ്ഞ് വീട്ടമ്മമാരെ പ്രലോഭിപ്പിച്ച് പണംതട്ടുന്ന സംഘങ്ങൾ വൈപ്പിനിൽ വ്യാപകം.സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളുടെ ഏജന്റുമാരെന്ന് പറഞ്ഞ് സ്വയം പരിചയപ്പെടുത്തിയാണ് ഇവർ വീട്ടമ്മമാരെ സമീപിക്കുന്നത്. അഞ്ചോ പത്തോ പേരടങ്ങുന്ന വനിതകളുടെ ഒരു ടീം ഉണ്ടാക്കിയാൽ ഒരാൾക്ക് 50000 രൂപ വരെ വായ്പ നൽകാമെന്നാണ് വാഗ്ദാനം. ഈട് വേണ്ടെന്നും പകരം പരസ്പര ജാമ്യം മതിയെന്നും പണം ഗഡുക്കളായി പലിശ സഹിതം തിരിച്ചടച്ചാൽ മതിയാകുമെന്നും അറിയിക്കും. ഒരാൾ വീഴ്ചവരുത്തിയാൽ മറ്റുളളവരുടെ പക്കൽ നിന്നും മുതലും പലിശയും ഇടാക്കും.…
ബിസിനസില്‍ പങ്കാളിത്ത വാഗ്ദാനം: സി.പി.ഐ മുൻ ജില്ല സെക്രട്ടറി 45 ലക്ഷം വാങ്ങിയെന്ന് പരാതി
കൊച്ചി: പച്ചക്കറി കച്ചവടത്തില്‍ പങ്കാളിയാക്കാമെന്ന് പറഞ്ഞ് സി.പി.ഐ മുൻ എറണാകുളം ജില്ല സെക്രട്ടറി പി. രാജു 45 ലക്ഷം രൂപ തട്ടിച്ചെന്ന് യുവാവിന്റെ പരാതി. സി.പി.ഐ ഭരിക്കുന്ന കൃഷി വകുപ്പിനുകീഴിലെ ഹോർട്ടികോർപ്പിന് തമിഴ്നാട്, കർണാടക എന്നീ സംസ്ഥാനങ്ങളിൽനിന്ന് പച്ചക്കറി എത്തിച്ച് നൽകി ലാഭം ഉണ്ടാക്കാമെന്ന് വിശ്വസിപ്പിച്ച് പണം വാങ്ങിയെന്നാണ് കൊടുങ്ങല്ലൂര്‍ സ്വദേശി അഹമ്മദ് റസീൻ പാലാരിവട്ടം പൊലീസില്‍ പരാതി നല്‍കിയത്. സി.പി.ഐ എറണാകുളം ജില്ല സെക്രട്ടറിയായിരിക്കെ രാജുവും ഡ്രൈവര്‍ ധനീഷ്, വിതുല്‍ ശങ്കര്‍, സി.വി. സായ് എന്നിവർ…
കാപ്പ ഉത്തരവ് ലംഘിച്ച കേസിൽ സ്ഥിരം കുറ്റവാളി അറസ്റ്റിൽ
ആലുവ: കാപ്പ ഉത്തരവ് ലംഘിച്ച കേസിൽ സ്ഥിരംകുറ്റവാളി അറസ്റ്റിൽ. മറ്റൂർ പിരാരൂർ പുത്തൻകുടി വീട്ടിൽ ശരത് ഗോപി (25) യെയാണ് അറസ്റ്റ് ചെയ്തത്. ഡിസംബറിൽ കാപ്പചുമത്തി ഒരുവർഷത്തേക്ക് നാട് കടത്തിയിരുന്നു. ഉത്തരവ് ലംഘിച്ച് ഇയാൾ അങ്കമാലിയിൽ പ്രവേശിച്ചതിനാണ് അങ്കമാലി പൊലീസ് അറസ്റ്റ് ചെയ്തത്. കൊലപാതക ശ്രമം, ദേഹോപദ്രവം, അതിക്രമിച്ച് കയറൽ, സംഘം ചേരൽ തുടങ്ങിയ നിരവധി കേസുകളിൽ പ്രതിയാണ്.
കഞ്ചാവുമായി രണ്ടു പേർ പിടിയിൽ
ആലുവ: ഏഴ് കിലോയോളം കഞ്ചാവുമായി രണ്ടു പേർ പിടിയിൽ. ചൂണ്ടി ചങ്ങനംകുഴിയിൽ മണികണ്ഠൻ ( ബിലാൽ-30), ചൂണ്ടി പുറത്തുംമുറിയിൽ പ്രദീഷ് (36) എന്നിവരെയാണ് ഡാൻസാഫ് ടീമും ആലുവ പൊലീസും ചേർന്ന് അണ്ടിക്കമ്പനി ഭാഗത്ത് നിന്ന് പിടികൂടിയത്. ഒഡിഷയിലെ വിജയനഗരത്തിലെ ഉൾവനത്തിൽ നിന്നും പ്രത്യക ഏജന്റ് വഴിയാണ് കഞ്ചാവ് വാങ്ങിയത്. മണികണ്ഠൻ 2018 ൽ നടന്ന കൊലക്കേസ് ഉൾപ്പടെ നിരവധി കേസുകളിൽ പ്രതിയാണ്. പത്ത്കിലോ കഞ്ചാവ് പാലക്കാട് പിടികൂടിയ കേസിലെ പ്രതിയാണ് പ്രദീഷ്.
വീടിന് തീപിടിച്ച് കിടപ്പ് രോഗിയായ വയോധിക മരിച്ചു; മൃതദേഹം കട്ടിലിൽ കത്തിക്കരിഞ്ഞ നിലയിൽ
മൂവാറ്റുപുഴ: വീടിന് തീ പിടിച്ച് കിടപ്പ് രോഗിയായ വയോധിക മരിച്ചു. മേക്കടമ്പ് എൽ.പി സ്കൂളിന് സമീപം ഓലിക്കൽ സാറാമ്മ പൗലോസാണ് (80)മരിച്ചത്. കിടപ്പ് രോഗിയായ സാറാമ്മയുടെ മൃതദേഹം കട്ടിലിൽ പൂർണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു. ശനിയാഴ്ച രാവിലെ 9.30ഓടെയാണ് സാറാമ്മ കിടക്കുന്ന മുറിയിൽ തീ പിടിത്തമുണ്ടായത്. പുക ഉയരുന്നത് ശ്രദ്ധയിൽപെട്ട സമീപവാസികൾ ഫയർ ഫോഴ്സിൽ വിവരമറിയിച്ചു. എന്നാൽ ഫയർഫോഴ്സ് എത്തുമ്പോഴേക്കും അയൽവാസികൾ തീയണച്ചിരുന്നു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. സാറാമ്മയും മകൻ ബിജുവും മാത്രമായിരുന്നു വീട്ടിൽ താമസിച്ചിരുന്നത്. മകൻ ജോലിക്ക്…
മുപ്പത്തിയഞ്ചോളം മോഷണ കേസുകളിലെ പ്രതി പിടിയിൽ
കിഴക്കമ്പലം: മുപ്പത്തിയഞ്ചോളം മോഷണക്കേസുകളിലെ പ്രതി പിടിയിൽ. തൃക്കാക്കര കുന്നത്ത്കൃഷ്ണപുരം വീട്ടിൽ വിഷ്ണു (36) നെയാണ് കുന്നത്തുനാട് പൊലീസ് അറസ്റ്റ് ചെയ്തത്. അന്വേഷണ സംഘം ചാലക്കുടിയിലെ ബാർ ഹോട്ടലിൽനിന്നാണ് ഇയാളെ പിടികൂടിയത്. കിഴക്കമ്പലത്തെ മെഡിക്കൽ ഷോപ്പിൽ മരുന്ന് വാങ്ങാനെത്തിയ സ്ത്രീയുടെ രണ്ടരപ്പവന്റെ മല പൊട്ടിച്ച് കടന്നുകളഞ്ഞ കേസിന്റെ അന്വേഷണത്തിലാണ് ഇയാൾ പിടിയിലാകുന്നത്. തിരുവനന്തപുരത്ത്നിന്ന് മോഷ്ടിച്ച ബൈക്കിൽ കറങ്ങി നടന്നാണ് ജില്ലയിൽ മാല പൊട്ടിക്കലുകൾ നടത്തിയത്. പൊട്ടിക്കുന്നതിനിടയിൽ ആക്രമിക്കുകയും ചെയ്യും. മോഷണമുതൽ വിറ്റുകിട്ടുന്ന പണം ആർഭാട ജീവിതത്തിനുപയോഗിക്കുകയാണ് പതിവ്. പ്രതി…
തൃക്കളത്തൂരിൽ വീണ്ടും അപകടം; കാർ ഓടയിൽ വീണ് രണ്ടുപേർക്ക് പരിക്ക്
മൂവാറ്റുപുഴ: എം.സി റോഡിൽ വീണ്ടും അപകടം. കാർ റോഡരികിലെ ഓടയിലേക്ക് മറിഞ്ഞ് രണ്ടുപേർക്ക് പരിക്കേറ്റു. തൃക്കളത്തൂർ കാവുംപടിയിൽ ബുധനാഴ്ച രാവിലെ 7.30ഓടെയാണ് സംഭവം. കരിങ്കുന്നം പൂത്തക്കാട്ട് ഗ്രേസി (47), കിടങ്ങൂർ സ്വദേശിനി എൽസമ്മ മത്തായി (60) എന്നിവർക്കാണ് പരിക്കേറ്റത്. പാലായിൽനിന്നും നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് പോകുകയായിരുന്ന ഇവർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് റോഡരികിലെ മതില് ഇടിച്ചുതകര്‍ത്ത് കാനയിലേക്ക് മറിയുകയായിരുന്നു. ഡ്രൈവറും രണ്ട് സ്ത്രീകളുമാണ് കാറിൽ ഉണ്ടായിരുന്നത്. ഡ്രൈവര്‍ക്ക് പരിക്കില്ല. പരിക്കേറ്റവരെ ആദ്യം മൂവാറ്റുപുഴയിലെയും തുടര്‍ന്ന് കോട്ടയത്തെയും സ്വകാര്യ…
യുവാവിനെ തട്ടിക്കൊണ്ടുപോയി പണവും മൊബൈൽ ഫോണും കവർന്ന ഏഴുപേർ അറസ്റ്റിൽ
ആലപ്പുഴ: യുവാവിനെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി പണവും മൊബൈൽ ഫോണും പിടിച്ചുപറിച്ച കേസിലെ ഏഴു പ്രതികൾ അറസ്റ്റിൽ. ആലപ്പുഴ ആറാട്ടുവഴി സ്വദേശിയായ 22കാരനെ ഡിസംബർ 23ന് പുലർച്ച 2.30ന് ചേർത്തല റെയിൽവേ സ്റ്റേഷന് മുൻവശത്തുനിന്ന് കാറിൽ ബലമായി പിടിച്ചുവലിച്ചുകയറ്റി എറണാകുളം കാക്കനാട് ഭാഗത്ത് കൊണ്ടുപോയി മർദിക്കുകയും ഭീഷണിപ്പെടുത്തി പണവും മൊബൈൽ ഫോണും പിടിച്ചുപറിക്കുകയും രണ്ടാം പ്രതിയായ വനിതയുടെ കൂടെനിർത്തി വിഡിയോ ചിത്രീകരിക്കുകയും ചെയ്ത കേസിലെ പ്രതികളായ ആലുവ തായിക്കാട്ടുകര പഴയപറമ്പ് വീട്ടിൽ അബ്ദുൽ ജലീൽ (34), കൊല്ലം കരുനാഗപ്പള്ളി…
വിസ കാലാവധി കഴിഞ്ഞ് തങ്ങിയ കെനിയൻ യുവതികൾ അറസ്റ്റിൽ
മരട്: വിസ കാലാവധി കഴിഞ്ഞും അനധികൃതമായി തങ്ങിയ രണ്ട് കെനിയൻ യുവതികളെ പനങ്ങാട് പൊലീസ് കസ്റ്റഡിയിലെടുത്തു. നെട്ടൂരിലെ അപ്പാർട്മെന്റിൽ വാടകക്ക് താമസിച്ച് വരുകയായിരുന്ന കെനിയ സ്വദേശികളായ ഗ്വാരോ മാർഗരറ്റ് സെബീന (35), എഗാഡ്വ മേഴ്സി അദംബ (26) എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. രണ്ടാഴ്ച മുമ്പാണ് ഇരുവരും നെട്ടൂരിലെ അപ്പാർട്മെന്റിൽ താമസിക്കാനെത്തിയത്. ഒരാഴ്ച മുമ്പ് കൂടെ താമസിക്കാനെത്തിയ കെനിയയിലെ മറ്റൊരു യുവതിയുമായി ബഹളമുണ്ടാവുകയും യുവതിയുടെ പാസ്പോർട്ടും പണവും ഇവർ കൈവശം വെക്കുകയുമായിരുന്നു. ഇതേ ചൊല്ലിയുണ്ടായ തർക്കത്തിൽ യുവതി പൊലീസിനെ വിളിച്ചു…









