മെ​ട്രോ, തൃ​പ്പൂ​ണി​ത്തു​റ റെ​യി​ൽ​വേ സ്റ്റേ​ഷ​ന്‍ വികസനം;പുറമ്പോക്ക് തോടുകൾ നികത്തുന്നതായി പരാതി

Estimated read time 1 min read

തൃ​പ്പൂ​ണി​ത്തു​റ: മെ​ട്രോ സ്റ്റേ​ഷ​ന്റെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ​യും തൃ​പ്പൂ​ണി​ത്തു​റ റെ​യി​ൽ​വേ സ്റ്റേ​ഷ​ന്‍ വി​ക​സ​ന​ത്തി​ന്‍റെ​യും ഭാ​ഗ​മാ​യി വ്യാ​പ​ക​മാ​യി പു​റ​മ്പോ​ക്ക് തോ​ടു​ക​ളും ജ​ല​നി​ർ​ഗ​മ​ന മാ​ർ​ഗ​ങ്ങ​ളും മ​ണ്ണി​ട്ട് നി​ക​ത്തി​യ​താ​യും പ​രാ​തി. തു​ട​ർ​ന്ന് പ​ദ്ധ​തി പ്ര​ദേ​ശ​ത്തി​ന് സ​മീ​പ​മു​ള്ള ജ​ന​വാ​സ മേ​ഖ​ല​യി​ല്‍ മ​ഴ​ക്കാ​ല​ത്ത് വീ​ടു​ക​ള്‍ വെ​ള്ള​ക്കെ​ട്ടി​ലാ​കു​മെ​ന്നും നാ​ശ​ന​ഷ്ടം ഉ​ണ്ടാ​കു​മെ​ന്നു​ള്ള പൊ​തു​ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക ക​ണ​ക്കി​ലെ​ടു​ത്ത് പ്ര​ശ്ന​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ള്‍ ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൻ ര​മ സ​ന്തോ​ഷ്, വൈ​സ്​ ചെ​യ​ർ​മാ​ൻ കെ.​കെ. പ്ര​ദീ​പ്കു​മാ​ര്‍, ക്ഷേ​മ​കാ​ര്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ ദീ​പ്തി സു​മേ​ഷ് എ​ന്നി​വ​ര്‍ സ​ന്ദ​ർ​ശി​ച്ചു. പ്ര​ദേ​ശ​ത്തെ വെ​ള്ള​ക്കെ​ട്ടും നാ​ശ​ന​ഷ്ട​ങ്ങ​ളും ഒ​ഴി​വാ​ക്ക​ണ​മെ​ന്നും തോ​ടു​ക​ളു​ടെ​യും മ​റ്റ് ജ​ല നി​ർ​ഗ​മ​ന മാ​ർ​ഗ​ങ്ങ​ളു​ടെ​യും സ്വാ​ഭാ​വി​ക നീ​രൊ​ഴു​ക്ക് പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് കെ.​എം.​ആ​ര്‍.​എ​ല്‍ മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​ർ​ക്കും റെ​യി​ൽ​വേ ഏ​രി​യ മാ​നേ​ജ​ർ​ക്കും അ​ടി​യ​ന്ത​ര​മാ​യി ഇ-​മെ​യി​ല്‍ അ​യ​ച്ച​താ​യും ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൻ പ​റ​ഞ്ഞു.

You May Also Like

More From Author