കൊച്ചി: പുതുവത്സര ആഘോഷങ്ങളോടനുബന്ധിച്ച തിരക്ക് കണക്കിലെടുത്ത് കൊച്ചി മെട്രോയും ജലമെട്രോയും കൂടുതൽ സർവിസ് നടത്തും. കൊച്ചി മെട്രോക്ക് ജനുവരി നാല് വരെ വൈകുന്നേരങ്ങളിലെ തിരക്കേറിയ സമയത്ത് 10 സർവിസുകൾ കൂടുതലായി ഉണ്ടാകും.
പുതുവൽസരത്തോടനുബന്ധിച്ച് 31ന് രാതി 10.30നു ശേഷവും സർവിസ് തുടരും. 20 മിനിറ്റ് ഇടവിട്ട് പുലർച്ചെ വരെ തൃപ്പുണിത്തുറയിൽ നിന്ന് ആലുവയിലേക്കും തിരിച്ചും സർവിസ് നടത്തും. അവസാന സർവിസ് തൃപ്പൂണിത്തുറയിൽ നിന്ന് പുലർച്ചെ 1.30നും ആലുവയിൽ നിന്ന് 1.45നും ആയിരിക്കും.
ഫോർട്ട് കൊച്ചിയിലേക്ക് 31ന് ഉച്ചക്ക് ശേഷം 10 മിനിറ്റ് വരെ ഇടവേളയിലാവും ജല മെട്രോ സർവിസ്. വൈകീട്ട് ഏഴ് വരെ സർവീസ് നടത്തും. സുരക്ഷാ നിർേദശങ്ങൾക്കനുസരിച്ച് വൈകീട്ട് ഏഴിന് ശേഷം ഫോർട്ട് കൊച്ചി സർവിസ് നിർത്തിവെക്കും. വൈപ്പിനിലേക്ക് സാധാരണ സർവിസ് രാത്രിയിലും തുടരും. രാത്രി 11.30ന് ശേഷം വൈപ്പിനിൽ നിന്ന് ഹൈകോടതി ജെട്ടിയിലേക്ക് പത്ത് മിനിറ്റിൽ താഴെ ഇടവേളയിൽ സർവിസ് ഉണ്ടാകും. ഇത് പുലർച്ചെ 4.30 വരെയോ തിരക്ക് തീരുന്നവരെയോ തുടരും.
+ There are no comments
Add yours