തൃപ്പൂണിത്തുറ: കലാ കായിക മത്സരങ്ങളിൽ മികവ് തെളിയിച്ച് ഉജ്ജ്വല ബാല്യം പുരസ്ക്കാരം നേടി നികിറ്റ സൂസേൻ മാത്യു എന്ന 17കാരി. മുളന്തുരുത്തി റെയിൽവേ സ്റ്റേഷനടുത്ത് ചീരാംമേലിൽ വീട്ടിൽ സിബി മത്തായി-ജീന റേച്ചൽ മാത്യു ദമ്പതികളുടെ മകളായ നികിറ്റ കലാകായിക മേഖലകളിൽ ഒന്നുപോലെ തിളങ്ങിയാണ് വനിത ശിശു വികസന വകുപ്പിന്റെ അംഗീകാരം സ്വന്തമാക്കിയത്.
ഷോട്ട്പുട്ട്, ഡിസ്കസ് ത്രോ, ചെസ് തുടങ്ങിയ സ്പോർട്സ് ഇനങ്ങളിലും നാടോടിനൃത്തം, സംഘം നൃത്തം തുടങ്ങി കല മത്സരങ്ങളിലും കൂടാതെ ബീഡ് വർക്കിലും നികിറ്റ ഇതിനകം കഴിവ് തെളിയിച്ചു. കോഴിക്കോട് മിനി ബൈപ്പാസ് പോൾ നഗറിൽ കരുണ സ്കൂൾ ഓഫ് സ്പീച്ച് ആന്റ് ഹിയറിങ് എച്ച്.എസ്.എസിലെ വിദ്യാർഥിനായ നികിറ്റ ദേശീയ കായികമേളയിലും ഷോട്ട്പുട്ട് വിഭാഗത്തിലും പങ്കെടുത്തിട്ടുണ്ട്. ചെറിയ പ്രായത്തിൽ തന്നെ കലാ കായിക മത്സരങ്ങളിൽ മികവ് തെളിയിച്ച നികിറ്റ, സംസ്ഥാന കലോത്സവത്തിലും തിളക്കമാർന്ന പ്രകടനം കാഴ്ചവെച്ചിരുന്നു.
+ There are no comments
Add yours