കൊച്ചിയിൽ ക്രൂസ് ടൂറിസത്തിന് തുടക്കം

Estimated read time 1 min read

മ​ട്ടാ​ഞ്ചേ​രി: ആ​ഡം​ബ​ര ക​പ്പ​ൽ സീ​സ​ണി​ന് തു​ട​ക്കം കു​റി​ച്ച് ശ​നി​യാ​ഴ്ച കൊ​ച്ചി തു​റ​മു​ഖ​ത്ത് ആ​ദ്യ ക​പ്പ​ൽ എ​ത്തും. റോ​യ​ൽ ക​രീ​ബി​യ​ൻ ഗ്രൂ​പ്പി​ന്‍റെ ‘സെ​ലി​ബ്രി​റ്റി എ​ഡ്​​ജ്​’ എ​ന്ന ഉ​ല്ലാ​സ​ക്ക​പ്പ​ലാ​ണ് ഈ ​സീ​സ​ണി​ൽ ആ​ദ്യ​മാ​യെ​ത്തു​ക. മും​ബൈ​യി​ൽ​നി​ന്നു വ​രു​ന്ന ക​പ്പ​ലി​ൽ 2000ത്തോ​ളം സ​ഞ്ചാ​രി​ക​ളും 1377 ജീ​വ​ന​ക്കാ​രു​മാ​ണു​ള്ള​ത്. ശ​നി​യാ​ഴ്ച രാ​ത്രി​ത​ന്നെ കൊ​ളം​ബോ​യി​ലേ​ക്ക്​ തി​രി​ക്കും. 26ന് ​അ​സ​മാ​ര ജേ​ണി എ​ന്ന മ​റ്റൊ​രു ക​പ്പ​ലും കൊ​ച്ചി​യി​ലെ​ത്തു​ന്നു​ണ്ട്.

ന​വം​ബ​ർ മു​ത​ൽ മേ​യ് വ​രെ​യാ​ണ് സാ​ധാ​ര​ണ​യാ​യി ക്രൂ​സ് സീ​സ​ൺ. 2023-24 സീ​സ​ണി​ൽ 44 ക​പ്പ​ലു​ക​ളാ​ണ് കൊ​ച്ചി​യി​ലേ​ക്ക് ചാ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്. ആ​ഡം​ബ​ര ക​പ്പ​ൽ വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​യെ ആ​ക​ർ​ഷ​ക​മാ​ക്കാ​ൻ കൊ​ച്ചി തു​റ​മു​ഖ അ​തോ​റി​റ്റി ആ​ധു​നി​ക ക്രൂ​സ് ടെ​ർ​മി​ന​ലാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ക​പ്പ​ലു​ക​ൾ​ക്ക് പ്ര​ത്യേ​ക ഇ​ള​വു​ക​ളും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

ഒ​രു ക​പ്പ​ൽ തു​റ​മു​ഖ​ത്ത് അ​ടു​ക്കു​ന്ന​തോ​ടെ വി​വി​ധ​യി​നം സേ​വ​ന​ങ്ങ​ളി​ലൂ​ടെ തു​റ​മു​ഖ ട്ര​സ്റ്റി​ന് 15 മു​ത​ൽ 25 ല​ക്ഷം രൂ​പ വ​രെ​യാ​ണ് വ​രു​മാ​നം. കു​ടി​വെ​ള്ളം നി​റ​ക്ക​ൽ തു​ട​ങ്ങി​യ മ​റ്റു സ​ജ്ജീ​ക​ര​ണ​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തി​ന് വേ​റെ​യും. വാ​ഹ​ന സൗ​ക​ര്യ​മ​ട​ക്കം ഒ​രു സ​ഞ്ചാ​രി ശ​രാ​ശ​രി 1300-1500 ഡോ​ള​ർ ചെ​ല​വ​ഴി​ക്കു​മെ​ന്നാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്.

പ്ര​തി​വ​ർ​ഷം ശ​രാ​ശ​രി 75,000 സ​ഞ്ചാ​രി​ക​ൾ വ​രെ ആ​ഡം​ബ​ര ക​പ്പ​ൽ വ​ഴി കൊ​ച്ചി​യി​ലെ​ത്താ​റു​ണ്ട്. ആ​ഡം​ബ​ര ക​പ്പ​ൽ ആ​ഗ​മ​നം കൊ​ച്ചി​യു​ടെ വി​ദേ​ശ വി​നോ​ദ സ​ഞ്ചാ​ര മേ​ഖ​ല​ക്ക് ഉ​ണ​ർ​വ്​ പ​ക​രും.

You May Also Like

More From Author