കുട്ടി അബദ്ധത്തിൽ വിഴുങ്ങിയ സൂചി പുറത്തെടുത്തു

കൊ​ച്ചി: 11കാ​ര​ൻ അ​ബ​ദ്ധ​ത്തി​ൽ വി​ഴു​ങ്ങി​യ ത​യ്യ​ൽ സൂ​ചി രാ​ജ​ഗി​രി ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ർ​മാ​ർ പു​റ​ത്തെ​ടു​ത്തു. പ​ല്ലി​നി​ട​യി​ൽ കു​ടു​ങ്ങി​യ ഭ​ക്ഷ​ണ​പ​ദാ​ർ​ഥം നീ​ക്കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.

അ​മ്മ​യു​ടെ ത​യ്യ​ൽ മെ​ഷീ​നി​ന്‍റെ സൂ​ചി ഉ​പ​യോ​ഗി​ച്ചാ​ണ്​ കു​ട്ടി പ​ല്ല് വൃ​ത്തി​യാ​ക്കാ​ൻ ശ്ര​മി​ച്ച​ത്. നെ​ല്ലി​ക്കു​ഴി സ്വ​ദേ​ശി​യാ​യ കു​ട്ടി​യെ ഉ​ട​ൻ കോ​ത​മം​ഗ​ല​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച് പ്രാ​ഥ​മി​ക ചി​കി​ത്സ ന​ൽ​കി. തു​ട​ർ​ന്നാ​ണ് വി​ദ​ഗ്​​ധ പ​രി​ശോ​ധ​ന​ക്ക്​ ആ​ലു​വ രാ​ജ​ഗി​രി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യ​ത്. ഇ​വി​ടെ എ​ത്തു​മ്പോ​ൾ സൂ​ചി ആ​മാ​ശ​യം ക​ട​ന്ന് ചെ​റു​കു​ട​ലി​ൽ ത​റ​ച്ച നി​ല​യി​ലാ​യി​രു​ന്നു.

എ​ൻ​ഡോ​സ്കോ​പ്പ് ഉ​പ​യോ​ഗി​ച്ച് ചെ​റു​കു​ട​ലി​ൽ​നി​ന്ന് സൂ​ചി സു​ര​ക്ഷി​ത​മാ​യി നീ​ക്കി. ഡോ. ​ഫി​ലി​പ് അ​ഗ​സ്റ്റി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ ഡോ. ​ത​രു​ൺ ടോം ​ഉ​മ്മ​ൻ, ഡോ. ​സാ​ൻ​ജോ ജോ​ൺ, ഡോ. ​നി​ബി​ൻ ന​ഹാ​സ്, അ​ന​സ്തേ​ഷ്യ വി​ഭാ​ഗ​ത്തി​ലെ ഡോ. ​എ​സ്. അ​ശ്വ​തി, എ​ൻ​ഡോ​സ്കോ​പ്പി ടെ​ക്നീ​ഷ്യ​ൻ​മാ​രാ​യ വി​ഷ്ണു സ​ദാ​ന​ന്ദ​ൻ, സി.​എ. അ​ഷി​ത എ​ന്നി​വ​ർ പ​ങ്കാ​ളി​ക​ളാ​യി.

You May Also Like

More From Author