പറവൂർ: കോട്ടുവള്ളി കൈതാരം വട്ടത്തിപ്പാടം അരുൺലാൽ (34) ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭാര്യ ആതിരക്കെതിരെ (30) ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം പൊലീസ് കേസെടുത്തു.
ഭാര്യ വീടുവിട്ടുപോയതിനെ തുടർന്ന് കഴിഞ്ഞ നാലിനാണ് അരുൺ ലാലിനെ ജീവനൊടുക്കിയ നിലയിൽ കണ്ടത്. ഇവരുടെ ഒമ്പതും രണ്ടരയും വയസ്സുള്ള പെൺമക്കളെ അരുൺ ലാലിനെ ഏൽപ്പിച്ച ശേഷമാണ് ആതിര കടന്നുകളഞ്ഞത്.
അരുൺ ലാലിന്റെ മരണശേഷം കുട്ടികളെ സംരക്ഷിക്കാൻ ബാധ്യതയുള്ള അമ്മ അതിന് തയാറായില്ലെന്ന് കാണിച്ച് ആതിരയുടെ മാതാവ് നൽകിയ പരാതിയിലാണ് കേസെടുത്തത്.
അധ്യാപികയായ ആതിരയും കൃഷ്ണകുമാർ എന്നയാളുമായുള്ള ബന്ധത്തെ തുടർന്നാണ് അരുൺലാലും ആതിരയും തമ്മിൽ പ്രശ്നങ്ങൾ ഉടലെടുത്തത്. ഇരു വീട്ടുകാരും തമ്മിൽ പലവട്ടം ചർച്ച നടത്തിയെങ്കിലും അതൊന്നും അംഗീകരിക്കാൻ ആതിര തയാറാകാതെ വന്നതോടെ അരുൺ ലാൽ പൊലീസിൽ പരാതി നൽകി. ഇതിലും കാര്യങ്ങൾ തീരുമാനമായില്ല. തുടർന്നാണ് അരുൺ ലാൽ ആത്മഹത്യ ചെയ്തത്. അറസ്റ്റിലായ കൃഷ്ണകുമാർ റിമാൻഡിലാണ്.
+ There are no comments
Add yours