പെരുമ്പാവൂരിലെ ഗതാഗത പരിഷ്‌കാരം; റിപ്പോര്‍ട്ട് തയാറാക്കാൻ വിദഗ്ധരെ ചുമതലപ്പെടുത്തി

Estimated read time 0 min read

പെ​രു​മ്പാ​വൂ​ര്‍: ന​ഗ​ര​ത്തി​ൽ ഏ​ര്‍പ്പെ​ടു​ത്തേ​ണ്ട ഗ​താ​ഗ​ത പ​രി​ഷ്‌​കാ​ര​ങ്ങ​ളെക്കുറി​ച്ച് സ​മ​ഗ്ര​മാ​യി പ​ഠി​ച്ച് ശാ​സ്ത്രീ​യ​മാ​യ റി​പ്പോ​ര്‍ട്ട് സ​മ​ര്‍പ്പി​ക്കാ​ൻ എ​സ്.​സി.​എം.​എ​സ് സ്‌​കൂ​ള്‍ ഓ​ഫ് റോ​ഡ് സേ​ഫ്റ്റി ട്രാ​ന്‍സ്‌​പോ​ര്‍ട്ടേ​ഷ​നെ ചു​മ​ത​ല​പ്പെ​ടു​ത്തി​യ​താ​യി എ​ല്‍ദോ​സ് കു​ന്ന​പ്പ​ള്ളി എം.​എ​ല്‍.​എ അ​റി​യി​ച്ചു. നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ യാ​ത്ര​ക്ലേ​ശം അ​നു​ഭ​വി​ക്കു​ന്ന വി​ഷ​യ​വും നി​ല​വി​ല്‍ ബ​സ് സ​ര്‍വി​സു​ക​ള്‍ ഇ​ല്ലാ​ത്ത​തും നി​ര്‍ത്തി​പ്പോ​യ​തു​മാ​യ റൂ​ട്ടു​ക​ളി​ല്‍ പു​തി​യ ബ​സ് സ​ര്‍വി​സു​ക​ള്‍ ആ​രം​ഭി​ക്കു​ന്ന​തും ച​ര്‍ച്ച ചെ​യ്യാ​ന്‍ ക​ഴി​ഞ്ഞ ദി​വ​സം സം​ഘ​ടി​പ്പി​ച്ച ജ​ന​കീ​യ സ​ദ​സ്സി​ലാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. റി​പ്പോ​ര്‍ട്ട് ല​ഭി​ക്കു​ന്ന മു​റ​ക്ക് വി​വി​ധ മേ​ഖ​ല​യി​ലു​ള്ള​വ​രു​മാ​യി ച​ര്‍ച്ച ന​ട​ത്തി ന​ട​പ്പാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കും. അ​റു​പ​തോ​ളം നി​ർ​ദേ​ശ​ങ്ങ​ളാ​ണ് ജ​ന​കീ​യ സ​ദ​സ്സി​ല്‍ ല​ഭി​ച്ച​ത്.

രൂ​ക്ഷ​മാ​യ ഗ​താ​ഗ​ത​കു​രു​ക്കി​നെ കു​റി​ച്ചും ഏ​ര്‍പ്പെ​ടു​ത്തേ​ണ്ട ഗ​താ​ഗ​ത പ​രി​ഷ്‌​കാ​ര​ങ്ങ​ളെ കു​റി​ച്ചും പ​രാ​തി​ക​ളും നി​ര്‍ദേ​ശ​ങ്ങ​ളും സ​ദ​സ്സി​ല്‍ ഉ​യ​ര്‍ന്നു​വ​ന്നു. ഇ​തി​ല്‍ പു​തി​യ റൂ​ട്ടു​ക​ളെ കു​റി​ച്ചു​ള്ള നി​ർ​​ദേ​ശ​ങ്ങ​ള്‍ ക്രോ​ഡീ​ക​രി​ച്ച് സ​ര്‍ക്കാ​രി​ലേ​ക്ക് റി​പ്പോ​ര്‍ട്ട് സ​മ​ര്‍പ്പി​ക്കു​മെ​ന്ന് ആ​ര്‍.​ടി.​ഒ കെ.​കെ. സു​രേ​ഷ് കു​മാ​ര്‍ അ​റി​യി​ച്ചു.

കെ.​എ​സ്.​ആ​ര്‍.​ടി.​സി സ​ര്‍വി​സു​ക​ളെ കു​റി​ച്ചു​ള്ള പ​രാ​തി​ക​ള്‍ അ​ടി​യ​ന്ത​ര​മാ​യി പ​രി​ശോ​ധി​ച്ചു ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് വ​കു​പ്പ് പ്ര​തി​നി​ധി​ക​ള്‍ അ​റി​യി​ച്ചു. മു​നി​സി​പ്പ​ല്‍ ചെ​യ​ര്‍മാ​ന്‍ പോ​ള്‍ പാ​ത്തി​ക്ക​ല്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് എ.​ടി. അ​ജി​ത്കു​മാ​ര്‍, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്റു​മാ​രാ​യ മി​നി സാ​ജ​ന്‍, ദീ​പ ജോ​യ്, ഡോ​ളി ബാ​ബു ഉ​ള്‍പ്പ​ടെ ജ​ന​പ്ര​തി​നി​ധി​ക​ളും, രാ​ഷ്ട്രീ​യ പാ​ര്‍ട്ടി പ്ര​തി​നി​ധി​ക​ളും, റെ​സി​ഡ​ന്‍സ് അ​സോ​സി​യേ​ഷ​ന്‍, ബ​സ് പാ​സ​ഞ്ചേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ ഭാ​ര​വാ​ഹി​ക​ളും ബ​സ് ഉ​ട​മ പ്ര​തി​നി​ധി​ക​ളും പ​ങ്കെ​ടു​ത്തു.

You May Also Like

More From Author