കളമശ്ശേരിയിൽ തെരുവുനായ ആക്രമണം; ഒമ്പതോളം പേർക്ക് പരിക്കേറ്റു

Estimated read time 0 min read

ക​ള​മ​ശ്ശേ​രി: ന​ഗ​ര​സ​ഭ​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ തെ​രു​വ് നാ​യു​ടെ ആ​ക്ര​മ​ണം ര​ണ്ട​ര വ​യ​സ്സു​കാ​ര​ൻ ഉ​ൾ​പ്പെ​ടെ ഒ​മ്പ​തുപേ​ർ​ക്ക് പ​രി​ക്കേ​റ്റു. ന​ഗ​ര​സ​ഭ​യു​ടെ പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​യി​ലെ ഗ്ലാ​സ് കോ​ള​നി, ച​ക്യാ​ടം, ഇ​ൻ​ഡ​സ്ട്രി​യ​ൽ എ​സ്റ്റേ​റ്റ്, സു​ന്ദ​ര​ഗി​രി, കു​ടി​ലി​ൽ റോ​ഡ് എ​ന്നീ ഭാ​ഗ​ങ്ങ​ളി​ലാ​ണ് ക​ഴി​ഞ്ഞ ര​ണ്ട് ദി​വ​സ​ങ്ങ​ളി​ലാ​യി തെ​രു​വ് നാ​യ ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. ഗ്ലാ​സ് കോ​ള​നി​ഭാ​ഗ​ത്തെ റോ​ഡി​ൽ വെച്ചാ​ണ് അ​ന്ത​ർ സം​സ്ഥാ​ന​ക്കാ​രു​ടെ മ​ക​നാ​യ ര​ണ്ട​ര വ​യ​സ്സു​കാ​ര​ൻ ഉ​ൾ​പ്പെ​ടെ അ​ഞ്ച്​ പേ​ർ​ക്ക് ക​ടി​യേ​റ്റ​ത്. വീ​ടി​നു മു​ന്നി​ലെ റോ​ഡി​ൽ നി​ൽ​ക്കു​മ്പോ​ഴാ​യി​രു​ന്നു ഏ​ഴ് വ​യ​സ്സു​കാ​രി​ക്ക് ക​ടി​യേ​റ്റ​ത്. ഗ്ലാ​സ് കോ​ള​നി​ക്ക് സ​മീ​പം ക​ട​യു​ടെ മു​ന്നി​ൽ നി​ന്ന ഒ​രാ​ൾ​ക്കും ക​ടി​യേ​റ്റു.

ക​ടി​യേ​റ്റ​വ​ർ ക​ള​മ​ശ്ശേ​രി ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ലും സ​മീ​പ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലും ചി​കി​ത്സ തേ​ടി. ഇ​തി​നി​ടെ അ​പ​ക​ട​കാ​രി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ഒ​രു നാ​യെ ച​ത്ത നി​ല​യി​ൽ ക​ണ്ടെ​ത്തി. വി​വ​ര​മ​റി​ഞ്ഞ് തൃ​ശ്ശൂ​ർ വെ​റ്റി​ന​റി കോ​ളേ​ജി​ൽ ജീ​വ​ന​ക്കാ​രെ​ത്തി ച​ത്ത നാ​യ​യെ പ​രി​ശോ​ധ​ന​ക്കാ​യി കൊ​ണ്ടു​പോ​യി. മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​നാ​യി വി​പു​ല​മാ​യ പ​ദ്ധ​തി​ക​ൾ ക​ള​മ​ശ്ശേ​രി ന​ഗ​ര​സ​ഭ പ്ര​ഖ്യാ​പി​ക്കു​ന്ന​ത​ല്ലാ​തെ ഒ​ന്നും ന​ട​പ്പി​ലാ​യി​ല്ല. അ​തി​നാ​ൽ പ​ല ഇ​ട​ങ്ങ​ളി​ലും മാ​ലി​ന്യം ത​ള്ളു​ന്ന​ത് തു​ട​രു​ക​യാ​ണ്. ഇ​ത് തെ​രു​വ് നാ​യ്ക്ക​ൾ വി​ഹര​ി​ക്കാ​ൻ വ​ഴി​വെ​ച്ചി​രി​ക്കു​ക​യാ​ണെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ പ​രാ​തി.

You May Also Like

More From Author