ഭർത്താവിന് പ്രേതബാധയെന്ന് വിശ്വസിപ്പിച്ച് പണം തട്ടി; പൂജാരി പിടിയിൽ

Estimated read time 0 min read

വൈ​പ്പി​ൻ : ഭ​ർ​ത്താ​വി​ന് പ്രേ​ത​ബാ​ധ​യു​ണ്ടെ​ന്ന് ഭാ​ര്യ​യെ വി​ശ്വ​സി​പ്പി​ച്ച് പൂ​ജ​യു​ടെ മ​റ​വി​ൽ സ്വ​ർ​ണം ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ പൂ​ജാ​രി റി​മാ​ൻ​ഡി​ൽ. നോ​ർ​ത്ത് പ​റ​വൂ​ർ താ​ണി​പ്പാ​ടം ഭാ​ഗ​ത്ത് ത​ട്ട​ക​ത്ത് വീ​ട്ടി​ൽ ശ്യാം ​ശി​വ​നെ​യാ​ണ്​ (37) ഞാ​റ​ക്ക​ൽ പൊ​ലീ​സ്അ​റ​സ്റ്റ് ചെ​യ്ത് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ്‌ ചെ​യ്ത​ത്. നാ​യ​ര​മ്പ​ലം നെ​ടു​ങ്ങാ​ട്ടു​ള്ള ഗൃ​ഹ​നാ​ഥ​ന്റെ മ​ദ്യ​പാ​ന​വും, കു​ടും​ബ​ത്തി​ന്‍റെ പ്രേ​ത​ബാ​ധ​യും മാ​റ്റാ​മെ​ന്ന വ്യാ​ജേ​ന വീ​ട്ടി​ലെ​ത്തി പൂ​ജ​ക​ൾ ന​ട​ത്തി പ​തി​നൊ​ന്ന​ര പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളു​മാ​യി ഇ​യാ​ൾ സ്ഥ​ലം വി​ടു​ക​യാ​യി​രു​ന്നു. പൂ​ജ​ക​ൾ​ക്ക്​ മു​ന്നോ​ടി​യാ​യി വീ​ട്ടി​ലു​ള്ള​വ​രു​ടെ ദേ​ഹ​ത്തും മ​റ്റും ധ​രി​ച്ചി​രി​ക്കു​ന്ന സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ഊ​രി കി​ഴി​കെ​ട്ടി വാ​ങ്ങി​ച്ച ശേ​ഷം 60 ദി​വ​സം പൂ​ജ​യി​ൽ സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് വീ​ട്ടു​കാ​രെ ധ​രി​പ്പി​ച്ച​ശേ​ഷ​മാ​യി​രു​ന്നു ഇ​യാ​ൾ മു​ങ്ങി​യ​ത്. പു​റ​ത്തെ​റി​ഞ്ഞാ​ൽ ഫ​ലം കി​ട്ടി​ല്ലെ​ന്നും ആ​രും ഇ​ത് അ​റി​യ​രു​തെ​ന്നും ഇ​യാ​ൾ വീ​ട്ടു​കാ​രെ പ​റ​ഞ്ഞ് വി​ശ്വ​സി​പ്പി​ച്ചി​രു​ന്നു. പൂ​ജ ക​ഴി​ഞ്ഞ് ആ​ൾ മു​ങ്ങി​യ​തോ​ടെ​യാ​ണ് ത​ട്ടി​പ്പാ​ണെ​ന്ന കാ​ര്യം വീ​ട്ടു​കാ​ർ​ക്ക് മ​ന​സ്സി​ലാ​യ​ത്.

You May Also Like

More From Author

+ There are no comments

Add yours