ലോഡ്ജില്‍ അനാശാസ്യം: മാനേജറടക്കം മൂന്നു പേര്‍ പിടിയില്‍

Estimated read time 0 min read

പെ​രു​മ്പാ​വൂ​ര്‍: ലോ​ഡ്ജി​ല്‍ അ​നാ​ശാ​സ്യം ന​ട​ത്തി​യ കേ​സി​ല്‍ മൂ​ന്നു പേ​ര്‍ പി​ടി​യി​ലാ​യി. കെ.​എ​സ്.​ആ​ര്‍.​ടി.​സി ബ​സ് സ്റ്റാ​ന്‍ഡി​ന് സ​മീ​പ​മു​ള്ള പാ​ര​ഡൈ​സ് ഇ​ന്‍ ലോ​ഡ്ജി​ല്‍ പൊ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ അ​സം നൗ​ഗാ​വ് സ്വ​ദേ​ശി​ക​ളാ​യ മൈ​നു​ള്‍ ഹ​ക്ക് (52), ഇ​ക്രാ​മു​ല്‍ ഹ​ക്ക് (26), ലോ​ഡ്ജ് മാ​നേ​ജ​ര്‍ കാ​ല​ടി മ​റ്റൂ​ര്‍ പ്ലാം​കു​ടി വീ​ട്ടി​ല്‍ രോ​ഹി​ത് (28) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ഓ​പ്പ​റേ​ഷ​ന്‍ ക്ലീ​ന്‍ പെ​രു​മ്പാ​വൂ​രി​ന്റെ ഭാ​ഗ​മാ​യി​രു​ന്നു പ​രി​ശോ​ധ​ന. ലോ​ഡ്ജി​ന്റെ അ​ണ്ട​ര്‍ ഗ്രൗ​ണ്ടി​ലു​ള്ള ര​ണ്ടു മു​റി​ക​ളി​ല്‍ ന​ട​ന്ന അ​നാ​ശാ​സ്യ​മാ​ണ് പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്. അ​ന്ത​ര്‍ സം​സ്ഥാ​ന​ക്കാ​രാ​യ യു​വ​തി​ക​ളാ​യി​രു​ന്നു ഇ​ര​ക​ള്‍. സ്ഥി​ര​മാ​യി അ​നാ​ശാ​സ്യം ന​ട​ക്കു​ന്നു​ണ്ടെ​ന്ന ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ര്‍ന്ന് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്റെ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു ലോ​ഡ്ജ്. ഞാ​യ​റാ​ഴ്ച ഉ​ച്ച​ക്ക് 12 മ​ണി​യോ​ടു​കൂ​ടി​യാ​യി​രു​ന്നു പ​രി​ശോ​ധ​ന. എ.​എ​സ്.​പി മോ​ഹി​ത് റാ​വ​ത്ത്, ഇ​ന്‍സ്‌​പെ​ക്ട​ര്‍ എ.​കെ സു​ധീ​ര്‍, സ​ബ് ഇ​ന്‍സ്‌​പെ​ക്ട​ര്‍ പി.​എം. റാ​സി​ക്, എ.​എ​സ്.​ഐ പി.​എ. അ​ബ്ദു​ല്‍ മ​നാ​ഫ്, സീ​നി​യ​ര്‍ സി.​പി.​ഒ​മാ​രാ​യ മ​നോ​ജ് കു​മാ​ര്‍, ടി.​എ. അ​ഫ്‌​സ​ല്‍, അ​ജി​ത് മോ​ഹ​ന്‍, ബെ​ന്നി ഐ​സ​ക്, ഷ​ഹ​ന സ​ലിം എ​ന്നി​വ​രാ​ണ് പ​രി​ശോ​ധ​ന​യി​ല്‍ പ​ങ്കെ​ടു​ത്ത​ത്.

You May Also Like

More From Author