വിമാന തകരാർ; അബൂദബി യാത്രക്കാർ കൊച്ചി വിമാനത്താവളത്തിൽ കുടുങ്ങി

Estimated read time 0 min read

കൊച്ചി: വിമാനത്തിന്‍റെ തകരാറിനെ തുടർന്ന് അബൂദബിയിലേക്ക് പോകേണ്ട യാത്രക്കാർ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ കുടുങ്ങി. പുലർച്ചെ 4.25ന് പുറപ്പടേണ്ടിയിരുന്ന ഇത്തിഹാദ് എയർവേയ്സ് വിമാനമാണ് തകരാറിലായത്.

തകരാർ പരിഹരിച്ച് വിമാനം വൈകിട്ട് 4.30 ന് പുറപ്പെടുമെന്നാണ് അധികൃതർ അറിയിക്കുന്നത്.

പകരം ക്രമീകരണം ആവശ്യപ്പെട്ട് യാത്രക്കാർ ഏറെ നേരം ബഹളം സൃഷ്ടിച്ചു. ഇതോടെ ഇവർക്ക് ഭക്ഷണവും വിശ്രമസൗകര്യവും പിന്നീട് അധികൃതർ ഏർപ്പെടുത്തി.

You May Also Like

More From Author