
കാലടി സംസ്കൃത സർവകലാശാല കനാല്‍ ബണ്ട് റോഡില്‍ ആവണംകോട് ഇറിഗേഷന്‍ കനാല്‍ ഭാഗം കൈയേറി നടക്കുന്ന അനധികൃതകെട്ടിട നിർമാണം
കാലടി: സംസ്കൃത സർവകലാശാല കനാല്‍ ബണ്ട് റോഡില്‍ ആവണംകോട് ഇറിഗേഷന്‍ കനാല്‍ ഭാഗം കയ്യേറി നടക്കുന്ന അനധികൃത നിര്‍മ്മാണത്തിനെതിരെ വ്യാപക പരാതിയും പ്രതിഷേധവും.
കെട്ടിട സമുച്ചയം കനാല്‍ ബണ്ട് കൈയേറ്റം നടത്തിയാണ് നിര്‍മ്മിച്ചിട്ടുള്ളതെന്ന് എല്‍.ഡി.എഫ് ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ ആരോപിച്ചു. ആറ് മീറ്റര്‍ വീതിയുണ്ടായിരുന്ന പഴയ കനാല്‍ ബണ്ട് പൂര്‍ണ്ണമായും കൈയേറിയാണ് നിര്‍മ്മാണം നടന്നിട്ടുള്ളത്.
കേരള പഞ്ചായത്ത് ബിൽഡിങ് നിയമം അനുസരിച്ചുള്ള നിയമങ്ങള്‍ പാലിക്കാതെയാണ് നിർമാണമെന്നാണ് ആരോപണം. കനാലിനോട് ചേര്‍ന്ന കിണറും നിര്‍മ്മിച്ചിട്ടുണ്ട്. കൈയ്യേറ്റത്തിനെതിരെ നടപടി വേണമെന്നും കൈയേറിയ സ്ഥലം തിരിച്ചു പിടിക്കണമെന്നാവശ്യപ്പെട്ട് വകുപ്പ് മന്ത്രിക്കും, കളക്ടര്‍ക്കും, പഞ്ചായത്ത് സെക്രട്ടറിക്കും പരാതി നൽകിയതായി പി.കെ. കുഞ്ഞപ്പന്, സി.വി. സജേഷ്, സരിത ബൈജു, സ്മിത ബിജു പറഞ്ഞു.
+ There are no comments
Add yours