
ഷൈജു, റനീഷ്, വിഷ്ണു
പനങ്ങാട്: കുമ്പളത്ത് ലഹരി സംഘത്തിന്റെ ആക്രമണത്തിൽ യുവാവിന്റെ മൂക്കിലെ എല്ലു തകർന്ന സംഭവത്തിൽ ഒളിവിലായിരുന്ന മൂന്നുപേർ അറസ്റ്റിൽ. കുമ്പളം സ്വദേശികളായ ഷൈജു (26), റനീഷ് (28), വിഷ്ണു (29) എന്നിവരെയാണ് പനങ്ങാട് പൊലീസ് പിടികൂടിയത്.
ഇവരുടെ ആക്രമണത്തിൽ ഗുരുതര പരുക്കേറ്റ കുമ്പളം ഹോളി മേരീസ് റോഡ് മുക്കത്തുപറമ്പ് എൻ. രമേഷ് കുമാറിനെ (32) എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
ഇരുമ്പ് ദണ്ഡ് കൊണ്ടുള്ള ആക്രമണത്തിൽ രമേഷിന്റെ മൂക്കിലെ എല്ലു തകർന്ന് തലയുടെ പിറകിൽ രക്തം കട്ടപിടിക്കുകയും ഗുരുതര നിലയിലായ രമേഷിനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കുകയും ചെയ്തു.
കഴിഞ്ഞ ദിവസം രാത്രി കുമ്പളം നോർത്തിലായിരുന്നു സംഭവം. അക്രമത്തിനിടെ രമേഷിന്റെ രണ്ടര പവൻ മാലകവരുകയും ചെയ്തു. പ്രതികൾ ഒളിവിലായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.