ടാറിങ്​ യന്ത്രം റോഡിൽ നിർത്തിയിട്ടു; വല്ലാർപാടം പാതയിൽ മണിക്കൂറുകളോളം ഗതാഗതക്കുരുക്ക്

ടാ​റി​ങ്ങ് യ​ന്ത്രം വ​ല്ലാ​ർ​പാ​ത​യി​ൽ നി​ർ​ത്തി​യി​ട്ട​തോ​ടെ രൂ​പ​പ്പെ​ട്ട ഗ​താ​ഗ​ത​കു​രു​ക്ക്

ക​ള​മ​ശ്ശേ​രി: വ​ല്ലാ​ർ​പാ​ടം പാ​ത​യി​ൽ റീ ​ടാ​റി​ങ്​ ന​ട​ക്ക​വെ പാ​ത​യി​ലും അ​നു​ബ​ന്ധ പ്ര​ധാ​ന റോ​ഡു​ക​ളി​ലും വാ​ഹ​ന​ങ്ങ​ൾ കു​രു​ങ്ങി യാ​ത്ര​ക്കാ​ർ വ​ല​ഞ്ഞു. നാ​ലു​വ​രി പാ​ത​യി​ൽ മ​ഞ്ഞു​മ്മ​ലി​നും ചേ​രാ​ന​ല്ലൂ​രി​നും മ​ധ്യ ഭാ​ഗ​ത്ത് നി​ർ​മാ​ണം ന​ട​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള കു​രു​ക്കാ​ണ് വാ​ഹ​ന​ങ്ങ​ളേ​യും യാ​ത്ര​ക്കാ​രെ​യും വ​ല​ച്ച​ത്. വൈ​കീ​ട്ട് നാ​ല് മു​ത​ലാ​ണ് വാ​ഹ​ന കു​രു​ക്ക് തു​ട​ങ്ങി​യ​ത്. ര​ണ്ടു വ​രി പാ​ത ടാ​റി​ങ്ങി​ന് ഉ​പ​യോ​ഗി​ക്കു​ന്ന ട​വ​ർ മെ​ഷീ​ൻ റോ​ഡി​ൽ നി​ർ​ത്തി​യി​ട്ട് പോ​യ​താ​ണ് വാ​ഹ​ന കു​രു​ക്കി​ന് കാ​ര​ണ​മാ​യ​തെ​ന്നാ​ണ് പൊ​ലീ​സ് പ​റ​യു​ന്ന​ത്. മു​ന്ന​റി​യി​പ്പി​ല്ലാ​തി​രു​ന്ന​തി​നാ​ൽ വാ​ഹ​ന​ങ്ങ​ൾ ടാ​റി​ങ്ങ് ന​ട​ത്തു​ന്ന യ​ന്ത്ര​ത്തി​ന് പി​ന്നി​ലേ​ക്ക് ഓ​ടി​ച്ചെ​ത്തി. എ​ന്നാ​ൽ യ​ന്ത്രം പാ​ത നി​റ​ഞ്ഞ് കി​ട​ക്കു​ന്ന​തി​നാ​ൽ മു​ന്നോ​ട്ട് പോ​കാ​നും ക​ഴി​ഞ്ഞി​ല്ല.

ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ മീ​ഡി​യ​നി​ൽ ക​യ​റ്റി​യാ​ണ് പോ​യ​ത്. ഈ ​സ​മ​യം യ​ന്ത്ര​ത്തി​ലെ ജീ​വ​ന​ക്കാ​ർ ആ​രും ത​ന്നെ സ്ഥ​ല​ത്തു​ണ്ടാ​യി​ല്ല. പി​ന്നാ​ലെ സം​ഭ​വ​മ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ ഏ​ലൂ​ർ പൊ​ലീ​സ് വൈ​കി​ട്ട് ഏ​ഴ് മ​ണി​യോ​ടെ ജീ​വ​ന​ക്കാ​രെ ക​ണ്ടെ​ത്തി യ​ന്ത്രം നീ​ക്കി വാ​ഹ​ന​ങ്ങ​ൾ ക​ട​ത്തി വി​ടു​ക​യാ​യി​രു​ന്നു. വ​ല്ലാ​ർ​പാ​ടം നാ​ല് വ​രി പാ​ത, മ​ഞ്ഞു​മ്മ​ൽ, ചേ​രാ​ന​ല്ലൂ​ർ പ​റ​വൂ​ർ റോ​ഡ് തു​ട​ങ്ങി വ​ഴി​ക​ളി​ലെ​ല്ലാം വാ​ഹ​ന​ങ്ങ​ൾ മ​ണി​ക്കൂ​റോ​ളം കു​രു​ങ്ങി. ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ തു​ട​ങ്ങി ക​ണ്ട​യ്ന​ർ ലോ​റി​ക​ളും ആം​ബു​ല​ൻ​സു​ക​ളും അ​ട​ക്കം കു​രു​ക്കി​ൽ​പ്പെ​ട്ട​താ​യി നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.

You May Also Like

More From Author

+ There are no comments

Add yours