യാത്രക്കാരനോട് മോശം പെരുമാറ്റവും ഇരട്ടി നിരക്കും; ഓട്ടോ ഡ്രൈവറുടെ ലൈസൻസ് സസ്​പെൻഡ്​ ചെയ്തു

കാ​ക്ക​നാ​ട്: യാ​ത്ര​ക്കാ​ര​നോ​ട് ഇ​ര​ട്ടി നി​ര​ക്ക് വാ​ങ്ങാ​ൻ ശ്ര​മി​ക്കു​ക​യും അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റു​ക​യും ചെ​യ്തെ​ന്ന പ​രാ​തി​യി​ൽ ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ർ ഇ​ട​പ്പ​ള്ളി ചു​റ്റു​പാ​ടു​ക​ര സ്വ​ദേ​ശി എ​ൻ.​എ. മാ​ർ​ട്ടി​െന്‍റ ലൈ​സ​ൻ​സ് സ​സ്പെ​ൻ​ഡ് ചെ​യ്തു. 4000 രൂ​പ പി​ഴ​യും ഈ​ടാ​ക്കി.

ബോ​ധ​വ​ൽ​ക​ര​ണ ക്ലാ​സി​ലും പ​ങ്കെ​ടു​ക്ക​ണം. ഇ​ട​പ്പ​ള്ളി ച​ങ്ങ​മ്പു​ഴ പാ​ർ​ക്കി​ന്​ സ​മീ​പ​ത്തു​നി​ന്ന്​ ഓ​ട്ടോ വി​ളി​ച്ച പാ​ല​ക്കാ​ട് സ്വ​ദേ​ശി​യാ​ണ് പ​രാ​തി​ക്കാ​ര​ൻ. 40 രൂ​പ നി​ര​ക്ക് പ​റ​ഞ്ഞ ഓ​ട്ടോ ഡ്രൈ​വ​ർ, യാ​ത്ര​ക്കാ​ര​ന്‍റെ കൈ​വ​ശം വ​ലി​യ പെ​ട്ടി ഉ​ണ്ടെ​ന്ന​റി​ഞ്ഞ​പ്പോ​ൾ 70 രൂ​പ വേ​ണ​മെ​ന്ന്​ പ​റ​ഞ്ഞു ത​ർ​ക്കി​ച്ച്​ ഓ​ട്ടം പോ​കാ​ൻ ത​യാ​റാ​യി​ല്ല.

മ​റ്റൊ​രു ഓ​ട്ടോ​യി​ൽ 40 രൂ​പ​ക്ക് യാ​ത്ര​ക്കാ​ര​ൻ പോ​കു​ക​യും ചെ​യ്തു‌. പ​രാ​തി ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് ആ​ർ.​ടി.​ഒ ടി.​എം. ജേ​ഴ്‌​സ​ന്‍റെ അ​ന്വേ​ഷ​ണ​ത്തി​ൽ പ​രാ​തി ശ​രി​യാ​ണെ​ന്ന് ബോ​ധ്യ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി.

You May Also Like

More From Author

+ There are no comments

Add yours