പെരുമ്പാവൂര്‍: ആറ് കിലോ കഞ്ചാവുമായി രണ്ട് പശ്ചിമ ബംഗാള്‍ സ്വദേശികള്‍ പിടിയിലായി. മൂര്‍ഷിദാബാദ് ബുധാര്പാറയില് കാജോള്‍ ഷെയ്ക്ക് (22), മധുബോണയില് നവാജ് ശരീഫ് ബിശ്വാസ് (29) എന്നിവരെയാണ് പെരുമ്പാവൂര്‍ എ.എസ്.പിയുടെ പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. ബംഗാളില്‍ നിന്ന് വാങ്ങുന്ന കഞ്ചാവ് പെരുമ്പാവൂരിലും സമീപപ്രദേശങ്ങളിലും എത്തിച്ച് വില്പന നടത്തിവരികയായിരുന്നു.
തിങ്കളാഴ്ച പുലര്‍ച്ചെ പശ്ചിമ ബംഗാളിൽ നിന്ന് ആലുവയില്‍ ട്രെയിന്‍ മാര്‍ഗം എത്തിയ പ്രതികള്‍ ഓട്ടോറിക്ഷയില്‍ വരുന്ന വഴി പാലക്കാട്ടുതാഴം ഭാഗത്തുവെച്ചാണ് പിടിയിലായത്. കഞ്ചാവ് അന്തര്‍ സംസ്ഥാന തൊഴിലാളികള്‍ക്കിടയിലാണ് വില്‍പ്പന നടത്തിവന്നിരുന്നത്. ജില്ല പൊലീസ് മേധാവി വൈഭവ് സക്സേനയുടെ മേല്‍നോട്ടത്തില്‍ നടത്തുന്ന ഓപ്പറേഷന് ക്ലീന്‍ പെരുമ്പാവൂര്‍ പദ്ധതിയുടെ ഭാഗമായിരുന്നു പരിശോധന.
എ.എസ്.പി ശക്തിസിങ് ആര്യ, ഇന്‍സ്പെക്ടര്‍ ടി.എം. സൂഫി, സബ് ഇന്‍സ്പെക്ടര്‍മാരായ പി.എം. റാസിഖ്, കെ.എസ്. ബിനോയ്, ജോഷി തോമസ്, എ.എസ്.ഐ പി.എ. അബ്ദുല്‍ മനാഫ്, സീനിയര്‍ സി.പി.ഒമാരായ ടി.എ. അഫ്സല്, വര്‍ഗീസ് ടി. വേണാട്ട്, ബെന്നി ഐസക്, സി.പി.ഒമാരായ ജയ്സണ്‍, കെ.എം. നിഷാദ്, സിബിന് സണ്ണി, സി. ഷിബു എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
+ There are no comments
Add yours