മട്ടാഞ്ചേരി: ഓൺലൈൻ തട്ടിപ്പിലൂടെ 1.60 കോടി രൂപ കവർന്ന കേസിൽ മൂന്നുപേർ പിടിയിൽ. എറണാകുളം കുമ്പളം ഇക്കനാട്ടിൽ വീട്ടിൽ നിജിൽ ലോറൻസ് (28), കുമ്പളം തുണ്ടിപറമ്പിൽ വീട്ടിൽ ശിവപ്രസാദ് (25), പട്ടാമ്പി കപ്പൂർ ഒരുവിൻപുറത്ത് വീട്ടിൽ മുഹമ്മദ് റഫീഖ് (31)എന്നിവരെയാണ് ഹാർബർ പൊലീസ് അറസ്റ്റ് ചെയ്തത്.
വിരമിച്ച നാവിക ഉദ്യോഗസ്ഥനിൽനിന്നാണ് ഇവർ വ്യാജ കമ്പനികളുടെ പേരിൽ ഓഹരി വിപണിയിൽ അമിതലാഭം നൽകാമെന്നുപറഞ്ഞ് പണം തട്ടിയെടുത്തത്. ഒരു മാസത്തിനുള്ളിലാണ് ഇവർ ഇത്രയും തുക തട്ടിയത്. കബളിപ്പിക്കപ്പെട്ടതാണെന്ന് മനസ്സിലാക്കിയ റിട്ട. ഓഫിസർ ഹാർബർ പൊലീസിന് പരാതി നൽകുകയായിരുന്നു.