കഴുത്തുമുട്ടിൽ പഴകിയ മത്സ്യം പിടികൂടി; പരിശോധന തുടർന്ന് ആരോഗ്യ വിഭാഗം

Estimated read time 0 min read

തോ​പ്പും​പ​ടി: ന​ഗ​ര​സ​ഭ ആ​രോ​ഗ്യ വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ഗ​ര​സ​ഭ ഹെ​ൽ​ത്ത് ഏ​ഴാം സ​ർ​ക്കി​ൾ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ന്ന പ​രി​ശോ​ധ​ന​യി​ൽ ക​ഴു​ത്തു​മു​ട്ടി​ലെ വി​ൽ​പ​ന ശാ​ല​യി​ൽ നി​ന്ന് പ​ഴ​കി​യ മ​ത്സ്യം പി​ടി​കൂ​ടി. അ​ഴു​കി​യ നി​ല​യി​ൽ ക​ണ്ട മ​ത്സ്യ​ങ്ങ​ളാ​ണ് പി​ടി​കൂ​ടി​യ​തെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. ട്രോ​ളി​ങ് നി​രോ​ധ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഫോ​ർ​മാ​ലി​ൻ ക​ല​ർ​ന്ന പ​ഴ​കി​യ മ​ത്സ്യം മാ​ർ​ക്ക​റ്റു​ക​ളി​ൽ വി​ൽ​പ​ന​ക്കെ​ത്താ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ഗ​ര​സ​ഭ ആ​രോ​ഗ്യ വി​ഭാ​ഗ​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ൽ മാ​ർ​ക്ക​റ്റു​ക​ളി​ലും വ​ഴി​യോ​ര മ​ത്സ്യ വി​ൽ​പ​ന കേ​ന്ദ്ര​ങ്ങ​ളി​ലും പ​രി​ശോ​ധ​ന തു​ട​രു​ക​യാ​ണ്.

ക​ഴി​ഞ്ഞ ദി​വ​സം പ​ള്ളു​രു​ത്തി വെ​ളി മാ​ർ​ക്ക​റ്റി​ൽ നി​ന്ന് 200 കി​ലോ​യോ​ളം പ​ഴ​കി​യ മ​ത്സ്യം ആ​രോ​ഗ്യ വി​ഭാ​ഗം പി​ടി​ച്ചെ​ടു​ത്തി​രു​ന്നു. ഇ​തു​വ​രെ പ​ത്തൊ​മ്പ​തോ​ളം സ​ർ​ക്കി​ളു​ക​ളി​ൽ ആ​രോ​ഗ്യ വി​ഭാ​ഗം പ​രി​ശോ​ധ​ന ന​ട​ത്തി​യ​താ​യി ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. ന​ഗ​ര​സ​ഭ​യു​ടെ മൊ​ബൈ​ൽ ടെ​സ്റ്റി​ങ് ലാ​ബ് വാ​ഹ​നം ഉ​പ​യോ​ഗി​ച്ചാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. പോ​ള​ക്ക​ണ്ടം മാ​ർ​ക്ക​റ്റി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും മോ​ശം മ​ത്സ്യം ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ലെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. വ​രും​ദി​വ​സ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന തു​ട​രു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

You May Also Like

More From Author