മൂവാറ്റുപുഴ: ടി.വി ദേഹത്തേക്ക് മറിഞ്ഞുവീണ് ഒന്നര വയസുകാരന് ദാരുണാന്ത്യം. പായിപ്ര മൈക്രോ ജങ്ഷൻ പൂവത്തുംചുവട്ടിൽ അനസിന്റെ മകൻ അബ്ദുൽ സമദാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 9.30ഓടെയാണ് സംഭവം.
സ്റ്റാൻ്റിനൊപ്പം ടി.വി കുഞ്ഞിന്റെ ദേഹത്തേക്ക് മറിഞ്ഞുവീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ പേഴയ്ക്കാപ്പിള്ളിയിലെ സ്വകാര്യ ആശുപതിയിലും തുടർന്ന് ആസ്റ്റർ മെഡിസിറ്റിയിലും പ്രവേശിപ്പിച്ചങ്കിലും പുലർച്ചെ മരിച്ചു. മാതാവ്: നസിയ.