പള്ളിക്കര: വണ്ടർലക്ക് സമീപം ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. തൃക്കാക്കര സ്വദേശികൾ സഞ്ചരിച്ച കാറിനാണ് തീപിടിച്ചത്. തിങ്കളാഴ്ച രാത്രി പത്തരയോടെയാണ് സംഭവം.
കാറിന്റെ പിൻഭാഗത്തുനിന്ന് തീയും പുകയും കണ്ടപ്പോൾ യാത്രക്കാർ പുറത്തിറങ്ങിയതിനാൽ അപകടം ഒഴിവായി. പട്ടിമറ്റം അഗ്നിരക്ഷാസേന സ്റ്റേഷൻ ഓഫിസർ എൻ.എച്ച്. അസൈനാരുടെ നേതൃത്വത്തിൽ പട്ടിമറ്റം, തൃക്കാക്കര നിലയങ്ങളിലെ സേനാംഗങ്ങളായ സതീഷ് ചന്ദ്രൻ, സി.എസ്. അനിൽകുമാർ, പി.ആർ. ഉണ്ണികൃഷ്ണൻ, ആർ. രതീഷ്, എസ്. വിഷ്ണു എന്നിവർ ചേർന്നാണ് തീയണച്ചത്. മൂന്നുലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിനുള്ള കാരണമെന്നാണ് പ്രാഥമിക നിഗമനം.