തൃപ്പൂണിത്തുറ: എരൂർ പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയ ആളുടെ മൃതദേഹം കണ്ടെടുത്തു. അഗ്നിശമന സേനയുടെ എറണാകുളം ഗാന്ധിനഗർ സ്ക്യൂബ ഡൈവർമാരായ മിഥുൻ, സിബി, അഭിലാഷ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ തെരച്ചിലിൽ വൈറ്റില ജലമെട്രോയുടെ 200 കിമി അകലെ നിന്നും തിങ്കളാഴ്ച രാവിലെ മൃതദേഹം കണ്ടെത്തുകയായിരുന്നു. എരൂർ മാടപ്പള്ളി വീട്ടിൽ പോളിൻ്റെ മകൻ മാർട്ടിൻ (45) ആണ് മരിച്ചത്. ഈസ്റ്റർ ദിനത്തിൽ ഉച്ചയ്ക്ക് 1.30നാണ് ഇയാൾ എരൂർ ലേബർ പാലത്തിൻ്റെ മുകളിൽ നിന്നും പുഴയിലേക്ക് ചാടിയത്. രാത്രി വരെ തിരച്ചിൽ നടത്തിയെങ്കിലും മൃതദേഹം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. മരട് പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. അവിവാഹിതനാണ്. മാതാവ്: പ്രസന്ന. സഹോദരി: സ്മിത.
പുഴയിലേക്ക് ചാടിയ ആളുടെ മൃതദേഹം കണ്ടെടുത്തു
Estimated read time
0 min read
You May Also Like
ക്യാപ്റ്റൻസ് മീറ്റ് സംഘടിപ്പിച്ചു
December 22, 2024
വല്യുമ്മ ഉറങ്ങുന്ന മണ്ണിലേക്ക് മുസ്കനും
December 22, 2024
ക്രിസ്മസ് പുതുവത്സര ആഘോഷങ്ങളിലേക്ക് നാട്
December 22, 2024
More From Author
ക്യാപ്റ്റൻസ് മീറ്റ് സംഘടിപ്പിച്ചു
December 22, 2024
വല്യുമ്മ ഉറങ്ങുന്ന മണ്ണിലേക്ക് മുസ്കനും
December 22, 2024
ക്രിസ്മസ് പുതുവത്സര ആഘോഷങ്ങളിലേക്ക് നാട്
December 22, 2024