Author: Ernakulam News
മദ്യപിച്ച് വാഹനമോടിച്ചതിന് 194 പേർ പിടിയിൽ
ആലുവ: റൂറൽ ജില്ലയിൽ കഴിഞ്ഞ ദിവസം പൊലീസ് നടത്തിയ പ്രത്യേക പരിശോധനയിൽ കണ്ടെത്തിയത് 855 ഗതാഗത നിയമലംഘനങ്ങൾ. ജില്ല പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ നേതൃത്വത്തിലെ പരിശോധനയിൽ മദ്യപിച്ച് വാഹനമോടിച്ചതിന് 194 പേർ [more…]
കൗൺസിലറെ ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള സൈബർ തട്ടിപ്പുകാരുടെ ശ്രമം വിഫലമായി
കളമശ്ശേരി: മുബൈ മജിസ്ട്രേറ്റ് കോടതിയുടെ അറസ്റ്റ് വാറന്റുണ്ടെന്ന് കബളിപ്പിച്ച് നഗരസഭ കൗൺസിലറിൽ നിന്ന് ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള സൈബർ തട്ടിപ്പുകാരുടെ ശ്രമം വിഫലമായി. കളമശ്ശേരി നഗരസഭ അംഗം മുട്ടാർ വാർഡ് കൗൺസിലർ കെ.യു. സിയാദിനെയാണ് [more…]
ഡി.എല്‍.എഫ് ഫ്ലാറ്റിലെ വെള്ളത്തിൽ ഇ-കോളി അണുബാധ
കാക്കനാട്: ഡി.എല്‍.എഫ് ഫ്ലാറ്റിലെ വെള്ളത്തിൽ ഇ-കോളി അണുബാധയെന്ന് കണ്ടെത്തല്‍. ബോർവെല്ലുകളിൽനിന്ന് വെള്ളം സ്റ്റോർ ചെയ്യുന്ന സംഭരണിയിലെ വെള്ളത്തിലാണ് ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയിൽ അണുബാധ സ്ഥിരീകരിച്ചത്. ഫ്ലാറ്റിലെ വിവിധ കുടിവെള്ള സ്രോതസ്സുകളായ ഓവർഹെഡ് ടാങ്കുകൾ, ബോർവെല്ലുകൾ, [more…]
ബൈക്ക് മതിലിലും പോസ്റ്റിലും ഇടിച്ച് തെറിച്ച് വീണ യുവാവ് മരിച്ചു
അങ്കമാലി: ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു. അങ്കമാലി മൂക്കന്നൂർ കാളാർകുഴി വെട്ടിക്ക വീട്ടിൽ ടോമിയുടെ മകൻ ഡാനിയാണ് (27) മരിച്ചത്. നിയന്ത്രണം വിട്ട ബൈക്ക് മതിലിലും പോസ്റ്റിലും ഇടിച്ച് ഡാനി റോഡിൽ തെറിച്ച് വീഴുകയായിരുന്നു. [more…]
തൃപ്പൂണിത്തുറ പൂർണ്ണത്രയീശ ക്ഷേത്രത്തിൽ നിന്ന് കരിങ്ങാച്ചിറ കത്തീഡ്രലിലേക്ക് എണ്ണ സമർപ്പിച്ചു
തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ ശ്രീ പൂർണ്ണത്രയീശ ക്ഷേത്രത്തിലെ വൃശ്ചികോത്സവത്തിൻ്റെ മുന്നോടിയായി കരിങ്ങാച്ചിറ സെൻ്റ്. ജോർജ് കത്തീഡ്രലിലേക്ക് എണ്ണ വഴിപാടായി സമർപ്പിച്ചു. ക്ഷേത്രവും പള്ളിയും തമ്മിലുള്ള ബന്ധം പുതുക്കുക വഴി ദേശത്തിൻ്റെ മതസൗഹാർദത്തിൻ്റെ വിളംബരമായി മാറിയ ചടങ്ങുകൾക്ക് [more…]
മാലിന്യമുക്ത നവകേരളം; കരുമാല്ലൂരിൽ കാമറകൾ സജ്ജം
കരുമാല്ലൂർ: മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ച കാമറകൾ പ്രവർത്തനസജ്ജമായി. കരുമാല്ലൂർ പഞ്ചായത്ത് ഓഫിസിൽ കലക്ടർ എൻ.എസ്.കെ ഉമേഷ് സ്വിച്ച് ഓൺ നിർവഹിച്ചു. പഞ്ചായത്ത് ഓഫിസിലും 20 വാർഡിലും ആനച്ചാൽ [more…]
സഹകരണ ബാങ്കുകൾ നിലനിൽക്കേണ്ടത് സംസ്ഥാനത്തിന്റെ ആവശ്യം -വി.ഡി. സതീശൻ
വൈപ്പിൻ: സാധാരണക്കാർക്ക് ഏതുസമയത്തും ആശ്രയിക്കാൻ കഴിയുന്നത് സഹകരണ ബാങ്കുകളെയാണെന്നും അതുകൊണ്ടുതന്നെ അവ നിലനിൽക്കേണ്ടത് സംസ്ഥാനത്തിന്റെ ആവശ്യമാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഞാറക്കൽ സഹകരണ ബാങ്ക് സ്ഥാപകൻ ഫാ. ജോസഫ് വളമംഗലത്തിന്റെ സ്വർഗ പിറന്നാൾ [more…]
എല്‍.ഡി.എഫ് കൗണ്‍സിലര്‍മാര്‍ നഗരസഭ സെക്രട്ടറിയെ ഉപരോധിച്ചു
പെരുമ്പാവൂര്‍: നഗരത്തിലെ തകര്‍ന്ന റോഡുകള്‍ നന്നാക്കാത്തതില്‍ പ്രതിഷേധിച്ച് എല്‍.ഡി.എഫ് കൗണ്‍സിലര്‍മാര്‍ മുനിസിപ്പല്‍ സെക്രട്ടറിയെ ഉപരോധിച്ചു. കാളച്ചന്ത, തൊട്ടുങ്ങല്‍, പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ്, ജി.കെ. പിള്ള, പച്ചക്കറി മാര്‍ക്കറ്റ് ഉൾപ്പെടെ നഗരത്തിലെ പ്രധാന ഇടറോഡുകളും വിവിധ [more…]
തൃക്കാക്കര പൊലീസ് സ്റ്റേഷനിലെ ‘കാവൽക്കാരൻ ടൈഗർ’ ഇനിയില്ല
കാക്കനാട്: തൃക്കാക്കര പൊലീസ് സ്റ്റേഷനിലെ വളർത്തുനായ് ‘ടൈഗർ’ ഇനിയില്ല. കാറിടിച്ചായിരുന്നു അന്ത്യം. നീണ്ട 10വർഷം പൊലീസ് ഓഫിസർമാരോടൊപ്പം സ്റ്റേഷനിലെ ഒരംഗമെന്ന നിലയിൽ കൂടെ ഉണ്ടായിരുന്നു. പൊലീസ് നായ് അല്ലെങ്കിലും തൃക്കാക്കര സ്റ്റേഷനിലെ നിറ സാന്നിധ്യമായിരുന്നു [more…]
ഇൻഫോപാർക്ക് ഫേസ് രണ്ടിലേക്കുള്ള കിഴക്കേ കവാടം: പ്രമേയം പാസാക്കി ഭരണസമിതി; എതിർത്ത് പ്രതിപക്ഷം
പള്ളിക്കര: ഇൻഫോപാർക്ക് ഫേസ് രണ്ടിലേക്കുള്ള കിഴക്കേ കവാടത്തിനുള്ള സ്ഥലം വിട്ടുനൽകാമെന്ന് ചൂണ്ടിക്കാട്ടി കുന്നത്തുനാട് പഞ്ചായത്ത് ഭരണസമിതി പ്രമേയം പാസാക്കി. ഈ ആവശ്യമുന്നയിച്ച് തദ്ദേശവാസികൾ മുഖ്യമന്ത്രിക്കും എം.എൽ.എ, എം.പി തുടങ്ങിയവർക്കും പരാതി നൽകിയിരുന്നു. നേരത്തേ നാട്ടുകാർ [more…]