കൊച്ചി: ഫേസ്ബുക്ക് വഴി പരസ്യംകണ്ട് മൊബൈൽ ഫോൺ വാങ്ങാനെന്ന വ്യാജേന വിളിച്ചുവരുത്തി 70,000 രൂപ വില വരുന്ന ഐ ഫോൺ തട്ടിപ്പറിച്ച് ഓടി രക്ഷപ്പെട്ട സംഘത്തിൽ പെട്ടവരെ പൊലീസ് പിടികൂടി. പത്തനംതിട്ട പഴകുളം റസൽ മൻസിലിൽ റസൽ മുഹമ്മദ്(18), ആലപ്പുഴ നൂറനാട് അത്തിക്കാട് കുളങ്ങര പൊൻമന വടക്കേതിൽ മുഹമ്മദ് ഷാനു(18) എന്നിവരെയാണ് കടവന്ത്ര പൊലീസ് അറസ്റ്റ് ചെയ്തത്.
കമ്മട്ടിപ്പാടം ഭാഗത്തുവെച്ചായിരുന്നു സംഭവം. ഫോണുമായി പത്തനംതിട്ട അടൂരിലേക്ക് രക്ഷപ്പെട്ട പ്രതികളെ കൊച്ചി സൈബർ സെല്ലിന്റെ സഹായത്തോടെ ടവർ ലൊക്കേഷൻ പരിശോധിച്ചാണ് കടവന്ത്ര പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പി.എം രതീഷിന്റെ നേതൃത്വത്തിലുള്ള സംഘം കണ്ടെത്തിയത്. എസ്.ഐ ഉത്തമൻ, എ.എസ്.ഐ ദിലീപ്, എസ്.സി.പി.ഒമാരായ പ്രവീൺ, രതീഷ് എനിവരടങ്ങിയ സംഘമാണ് പിടികൂടിയത്. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.