കോതമംഗലം: കോതമംഗലത്ത് ബാറിൽ ഗുണ്ട സംഘങ്ങൾ ഏറ്റുമുട്ടിയ സംഭവത്തിൽ മൂന്നുപേർകൂടി പിടിയിലായി. നാലുപേർ നേരത്തേ പിടിയിലായിരുന്നു.
കീഴ്മാട് ചാലക്കൽ കരിയാംപറമ്പ് മനാഫ് (36), നെല്ലിക്കുഴി വികാസ് കോളനി കുഴിക്കാട്ടിൽ ജിജോ ജോഷി (20), വികാസ് കോളനി കണ്ണങ്കേരിപ്പറമ്പിൽ ഹരികൃഷ്ണൻ (21) എന്നിവരാണ് അറസ്റ്റിലായത്.
അയിരൂർപാടം സ്വദേശി സിബി ചന്ദ്രൻ, ഓടക്കാലി സ്വദേശി റഫീഖ്, കോതമംഗലം സ്വദേശികളായ അഭിനന്ദ്, ദേവിഷ് എന്നിവർ നേരത്തേ പിടിയിലായിരുന്നു. മൂന്നുപേരെക്കൂടി പിടികൂടാനുണ്ട്.
കന്നി 20 പെരുന്നാളുമായി ബന്ധപ്പെട്ട് അമ്യൂസ്മെൻറ് പാർക്ക് നടത്തിപ്പുമായി ബന്ധപ്പെട്ട തർക്കത്തെതുടർന്ന് കറുകടം സ്വദേശിയായ അൻവറിന്റെയും ഓടക്കാലി സ്വദേശി റഫീഖിന്റെയും നേതൃത്തിലുള്ള സംഘങ്ങൾ ഏറ്റുമുട്ടുകയായിരുന്നു. ആലുവ കീഴ്മാട് കരിയാപറമ്പിൽ മനാഫ് (36), നെല്ലിക്കുഴി കമ്മത്ത്കുടി നാദിർഷാ (33) എന്നിവർക്ക് ഏറ്റുമുട്ടലിൽ ഗുരുതര പരിക്കേറ്റിരുന്നു.