ഉന്നത ഉദ്യോഗസ്ഥൻ ചമഞ്ഞ്​ തട്ടിപ്പ്​: മട്ടാഞ്ചേരി സ്വദേശി അറസ്റ്റിൽ

Estimated read time 1 min read

മ​ട്ടാ​ഞ്ചേ​രി: ഐ.​ആ​ർ.​എ​സ്, ക​സ്റ്റം​സ്​ തു​ട​ങ്ങി​യ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വ്യാ​ജ ഐ.​ഡി കാ​ർ​ഡു​ക​ൾ ഉ​പ​യോ​ഗി​ച്ച്​ ത​ട്ടി​പ്പ്​ ന​ട​ത്തി​യ​യാ​ൾ പി​ടി​യി​ൽ. മ​ട്ടാ​ഞ്ചേ​രി​യി​ൽ ക​പ്പ​ല​ണ്ടി​മു​ക്ക് സ്വ​ദേ​ശി കൃ​പേ​ഷ് മ​ല്യ​യെ​യാ​ണ്​ (41)​ മ​ട്ടാ​ഞ്ചേ​രി അ​സി. പൊ​ലീ​സ് ക​മീ​ഷ​ണ​ർ പി.​ബി. കി​ര​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റ് ചെ​യ്​​ത​ത്.

ആ​ന​വാ​തി​ലി​ന് സ​മീ​പം വാ​ട​ക​വീ​ട്ടി​ലാ​ണ് ഇ​യാ​ൾ​ താ​മ​സി​ച്ചി​രു​ന്ന​ത്. വ്യാ​ജ ഐ.​ഡി ഉ​പ​യോ​ഗി​ച്ച് ഇ​ട​പാ​ടു​ക​ൾ ന​ട​ത്തു​ന്ന​താ​യി ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​ത്തി​ന് വി​വ​രം ല​ഭി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പൊ​ലീ​സ് ഇ​യാ​ളു​ടെ താ​മ​സ​സ്ഥ​ല​ത്ത്​ പ​രി​ശോ​ധ​ന ന​ട​ത്തി അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. വി​വി​ധ കേ​ന്ദ്ര-​സം​സ്ഥാ​ന സ്ഥാ​പ​ന​ങ്ങ​ളു​ടെ പേ​രി​ലു​ള്ള സീ​ലു​ക​ൾ, വ്യാ​ജ ഐ.​ഡി കാ​ർ​ഡു​ക​ൾ, പാ​സ്പോ​ർ​ട്ടു​ക​ൾ, ടാ​ഗു​ക​ൾ, ചെ​ക്ക് ബു​ക്കു​ക​ൾ, മൊ​ബൈ​ൽ ഫോ​ണു​ക​ൾ, എ.​ടി.​എം കാ​ർ​ഡു​ക​ൾ, ലൈ​സ​ൻ​സു​ക​ൾ, വ​യ​ർ​ലെ​സ് സെ​റ്റു​ക​ൾ, ബീ​ക്ക​ൺ ലൈ​റ്റ്, ഐ.​ആ​ർ.​എ​സ്, ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ യൂ​നി​ഫോ​മു​ക​ൾ, കൂ​ടാ​തെ ല​ഹ​രി ഗു​ളി​ക​ക​ൾ, ക​ഞ്ചാ​വ് എ​ന്നി​വ​യും ക​ണ്ടെ​ടു​ത്തു.

മ​ട്ടാ​ഞ്ചേ​രി പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ കെ.​എ. ഷി​ബി​ൻ, എ​സ്.​ഐ​മാ​രാ​യ ജി​മ്മി ജോ​സ്, മ​ധു​സൂ​ദ​ന​ൻ, അ​രു​ൺ​കു​മാ​ർ, സ​ത്യ​ൻ, എ.​എ​സ്.​ഐ സ​മ​ദ്, സീ​നി​യ​ർ സി​വി​ല്‍ പൊ​ലീ​സ് ഓ​ഫി​സ​ര്‍മാ​രാ​യ എ​ഡ്വി​ൻ റോ​സ്, റെ​ജി​മോ​ൻ, സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ​മാ​രാ​യ വി​നോ​ദ്, ബേ​ബി​ലാ​ൽ, അ​നീ​ഷ്, ഉ​മേ​ഷ് ഉ​ദ​യ​ൻ, അ​രു​ൺ ഭാ​സി, ജോ​ജി ജോ​സ​ഫ്, മി​നി, ശാ​ലി​നി, സ്മി​നീ​ഷ് എ​ന്നി​വ​രും പൊ​ലീ​സ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

You May Also Like

More From Author